മുന്‍ ദേവസ്വം മന്ത്രി എസ് ശിവകുമാറിന്റെ സഹോദരൻ വിഎസ് ജയകുമാറിനെതിരെ 1.81 കോടിയുടെ അഴിമതി കണ്ടെത്തി കമ്മീഷൻ

2014-15 കാലത്ത് ശബരിമല ദേവസ്വം എക്സിക്യൂട്ടൂവ് അംഗമായിരുന്നപ്പോഴും തുടര്‍ന്ന് ദേവസ്വം സെക്രട്ടറി ആയിരുന്നപ്പോഴും വിജയകുമാര്‍ നടത്തിയ എട്ട് ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏഴും തെളിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു

0

തിരുവനന്തപുരം: കോൺഗ്രസ്സ്നേതാവുംദേവസ്വംവകുപ്പ് മന്ത്രിയുമായ വി എസ് ശിവകുമാറിന്റെ സഹോദരനുമായ ബോര്‍ഡ് മുന്‍സെക്രട്ടറി വി എസ് ജയകുമാറിനെതിരെ 1. 81 കോടിയുടെ അഴിമതികണ്ടെത്തി .2014-15 കാലത്ത് ശബരിമല ദേവസ്വം എക്സിക്യൂട്ടൂവ് അംഗമായിരുന്നപ്പോഴും തുടര്‍ന്ന് ദേവസ്വം സെക്രട്ടറി ആയിരുന്നപ്പോഴും വിജയകുമാര്‍ നടത്തിയ എട്ട് ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏഴും തെളിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിന് റിപ്പോര്‍ട്ട് കൈമാറി. ഇയാൾ ശബരിമലയിൽ സേവനം നടത്തിയ കാലയളവിൽ അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ കമ്മീഷന്റേതാണ് കണ്ടെത്തൽ.മുൻ വിജിലൻസ് ട്രൈബ്യൂണൽ ചെറുന്നിയൂർ പി ശശിധരൻ നായരുടെ റിപ്പോർട്ടിലാണ് ക്രമക്കേടുകൾ ചുണ്ടികാണിച്ചിട്ടുള്ളത്

2013-14, 2014-15 കാലങ്ങളില്‍ പാത്രങ്ങളും മറ്റും വാങ്ങിയതില്‍ ഒരുകോടി 81 ലക്ഷം ലക്ഷം രൂപയുടെ അഴിമതി കണ്ടെത്തി. പാത്രങ്ങള്‍ കുന്നുകൂടി ഉപയോഗിക്കാതെ കിടക്കുമ്പോള്‍ പുതിയ പാത്രങ്ങള്‍ വീണ്ടും വാങ്ങിയതായി കാണിച്ച് വ്യാജ ബില്ലുകള്‍ ഹാജരാക്കിയാണ് അഴിമതി നടത്തിയത്. ഇതുവഴി അവിഹിത നേട്ടമുണ്ടാക്കിയെന്നും ബോര്‍ഡിന് ഭീമമായ നഷ്ടം സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഓഡിറ്റ് സമയത്ത് റെക്കോര്‍ഡുകള്‍ മറച്ചുവെച്ചതായും അഴിമതിക്കാധാരമായ തെളിവുകള്‍ അടങ്ങിയ ഫയല്‍ നശിപ്പിച്ചതായുമുള്ള ആരോപണങ്ങള്‍ ശരിയെന്നും കണ്ടെത്തി.37 ദിവസത്തെ തെളിവെടുപ്പിനും വാദം കേള്‍ക്കലിനും ശേഷമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്   അന്വേഷണത്തോട് സഹകരിക്കാതിരുന്നത്ന് ഓഡിറ്റ് വിഭാഗം ജോയിന്റ് ഡയറക്ടർ സുദർശനനെതിരെയും വിരമിച്ച ജോയിന്റ് ഡയറക്ടർ വേലപ്പൻനായർക്കെതിരെയും നടപടിയെടുക്കാനും റിപ്പോർട്ടിൽ ശിപാർശയുണ്ട്. ഓഡിറ്റ് സംവിധാനം ശക്തിപ്പെടുത്തണമെന്നും മുൻ വിജിലൻസ് ട്രൈബ്യൂണൽ ചെറുന്നിയൂർ പി ശശിധരൻ നായർ അന്വേഷണ റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു.