രാജസ്ഥാനിൽ മാസ്ക് ധരിക്കാത്തതിന് യുവാവിന് നേരെ പൊലീസിന്‍റെ ക്രൂര മര്‍ദനം

യുവാവിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു

0

രാജസ്ഥാനിലെ ജോധ്പൂരില്‍ മാസ്ക് ധരിക്കാത്തതിന് യുവാവിന് നേരെ പൊലീസിന്‍റെ ക്രൂര മര്‍ദനം. മുകേഷ് കുമാര്‍ പ്രജാപത് എന്ന യുവാവിനാണ്‌ മര്‍ദനമേറ്റത്. യുവാവിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.മാസ്‌ക് ധരിക്കാത്തതിനാല്‍ യുവാവിന് പൊലീസ് പിഴ ചുമത്തിയിരുന്നു. ഇതുചോദ്യം ചെയ്ത് സമീപിച്ചതോടെയാണ് പൊലീസ് മുകേഷ് കുമാറിനെ നിലത്തിട്ട് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി മര്‍ദ്ദിച്ചത്. പൊലീസുകാരെ ആക്രമിക്കുന്നത് തടയാനാണ് കോണ്‍സ്റ്റബിള്‍ ശ്രമിച്ചതെന്ന് ജോധ്പൂര്‍ ഡിസിപി പ്രീതി ചന്ദ്ര പ്രതികരിച്ചു.