പെരുമാറ്റച്ചട്ട ലംഘനം:ഇലക്ഷൻ കമ്മീഷൻ സ്വീകരിച്ച നടപടികൾ ശരിവച്ച് സുപ്രീം കോടതി.

0

ന്യൂഡൽഹി : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയവർക്കെതികെ ഇലക്ഷൻ കമ്മീഷൻ സ്വീകരിച്ച നടപടികൾ ശരിവച്ച് സുപ്രീം കോടതി. ഒടുവിൽ തങ്ങളുടെ അധികാരം തിരിച്ചറിഞ്ഞ് ഇലക്ഷൻ കമ്മീഷൻ ഉണർന്നു പ്രവർത്തിച്ചു എന്നാണ് നടപടി അംഗീകരിച്ചു കൊണ്ട് കോടതി വ്യക്തമാക്കിയത്.

അനാവശ്യ പ്രസ്താവനകൾ നടത്തി വിവാദം സ‍ൃഷ്ടിച്ച ബിഎസ് പി അധ്യക്ഷ മായാവതി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, കേന്ദ്രമന്ത്രി മനേക ഗാന്ധി, സമാജ് വാദി നേതാവ് അസം ഖാൻ എന്നിവരെ രണ്ട് ദിവസത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിൽ നിന്ന് ഇലക്ഷൻ കമ്മീഷൻ വിലക്കിയിരുന്നു. വിവാദ പരാമർശങ്ങൾ ഉണ്ടായിട്ടും ഇലക്ഷൻ കമ്മീഷൻ മൗനം പാലിക്കുന്നതിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതിനെ തുടർന്നായിരുന്നു നടപടി. ഇതിൽ സന്തുഷ്ടി അറിയിച്ചു കൊണ്ടാണ് ഇപ്പോൾ സുപ്രീം കോടതിയുടെ പ്രതികരണം.