ആംബുലന്‍സ് മിഷനുമായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം.

15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്‌ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഇന്ന് രാവിലെയാണ് കൊണ്ടുവരുന്നത്.

0

ട്രാഫിക് സിനിമാ മാതൃകയില്‍ ആംബുലന്‍സ് മിഷനുമായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്‌ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഇന്ന് രാവിലെയാണ് കൊണ്ടുവരുന്നത്. രാവിലെ 10:30 ന് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെടും. കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ചികിത്സയ്ക്കായി കൊണ്ടു വരുന്നത്. തിരുവനന്തപുരം ശ്രീചിത്രയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവരുന്നത്.

KL-60 – J 7739 എന്ന നമ്പർ ആംബുലൻസിലാണ് കുഞ്ഞിനെ കൊണ്ടുവരുന്നത്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം വരെയുള്ള 620 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഏതാണ്ട് 15 മണിക്കൂറിന് മുകളില്‍ സമയമെടുക്കും. എന്നാല്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെ മണിക്കൂറ് കൊണ്ട് കുഞ്ഞിനെ തിരുവനന്തപുരത്തെത്തിക്കാമെന്ന് കരുതുന്നതായി ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം അറിയിച്ചു. കുഞ്ഞിന് യാത്രക്കിടയില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ പരിചരിക്കാന്‍ ആശുപത്രി സേവനം വേണ്ടത് കൊണ്ടാണ് പകല്‍ യാത്ര സംഘടിപ്പിക്കുന്നതെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം പറഞ്ഞു.

ആംബുലന്‍സിന് വഴിയൊരുക്കാനായി ടീം അംഗങ്ങള്‍ റോഡുകളില്‍ ജാഗരൂഗരായി നിലകൊള്ളും. ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ടീം അംഗങ്ങള്‍ അറിയിച്ചു.

header add
You might also like