രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും.

97 ലോക്സഭാ മണ്ഡലങ്ങളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്.

0

ന്യൂഡല്‍ഹി : രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, 97 ലോക്സഭാ മണ്ഡലങ്ങളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. തമിഴ്നാട്ടിലെ 39 ഉം പുതുച്ചേരിയിലെ ഒന്നും കര്‍ണ്ണാടകത്തിലെ പതിനാലും സീറ്റുകളിലും ഉത്തര്‍പ്രദേശില്‍ എട്ടു സീറ്റുകളിലും ചത്തീസ്ഗഡില്‍ മൂന്നിടത്തും മഹാരാഷ്ട്രയില്‍ 10 സീറ്റുകളിലും ജനംവിധിയെഴുതും. ബീഹാറിലും അസമിലും ഒഡീഷയിലും അഞ്ചു വീതവും പശ്ചിമബംഗാളില്‍ മൂന്നിടത്തും ജമ്മുകാശ്മീരിലെ രണ്ടിടത്തും ത്രിപുരയിലെയും മണിപ്പൂരിലെയും ഓരോസീറ്റുകളിലും പ്രചാരണം ഇന്ന് അവസാനിക്കും.

ആദ്യ ഘട്ടത്തില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ പലയിടത്തും കേടായത് വിവാദത്തിനിടയാക്കിയിരുന്നു. തമിഴ്നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭാ മണ്ഡലങ്ങളിലേയും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.