“കേരളം പിടിക്കാമെന്ന് മോദിക്ക് ആഗ്രഹിക്കാമെന്ന് വെള്ളാപ്പള്ളി നടേശന്‍

കേരളം പിടിക്കാമെന്ന് മോദിയുടെ ആഗ്രഹമാകാമെന്നും നേതാക്കള്‍ അവരുടെ ആഗ്രഹം പറയുക സ്വാഭാവികമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

0

ആലപ്പുഴ| കേരളത്തില്‍ ബിജെപി അധികാരത്തിലേറുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളം പിടിക്കാമെന്ന് മോദിയുടെ ആഗ്രഹമാകാമെന്നും നേതാക്കള്‍ അവരുടെ ആഗ്രഹം പറയുക സ്വാഭാവികമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന മോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ പ്രതികരിച്ചിരുന്നു. ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിനു കാരണക്കാര്‍ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് മലയാളികളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

You might also like

-