നരേന്ദ്ര മോദിയുടെ അനിയനാണ് കേരളം ഭരിക്കുന്നതെന്ന് വിഡി സതീശൻ
വീഡിയോയ്ക്ക് താഴെ വന്ന കമന്റ് നീക്കം ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും എന്നാല്‍ വീഡിയോ പൂര്‍ണമായും ഒഴിവാക്കുകയായിരുന്നുവെന്നും രത്തന്‍ ഖേല്‍ക്കര്‍ വിശദീകരിച്ചു. മെറ്റയ്ക്ക് പറ്റിയ തെറ്റ് എന്നാണ് പൊലീസ് അറിയിച്ചത്. സൈബര്‍ പൊലീസ് മെറ്റയുമായി ബന്ധപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ ഉടന്‍ പരിഹാരം കാണും. മെറ്റയോട് വീഡിയോ റീസ്‌റ്റോര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വിഷയങ്ങളില്‍ കൃത്യമായി ഇടപെടാനുള്ള അധികാരം പൊലീസിനുണ്ട്. ചട്ടങ്ങള്‍ അനുസരിച്ച് മാത്രമാണ് പൊലീസ് നടപടി സ്വീകരിക്കുന്നത്. പരാതിയുണ്ടെങ്കില്‍ തുടര്‍നടപടി സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു
കൊച്ചി | മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നരേന്ദ്ര മോദിയുടെ അനിയനാണ് കേരളം ഭരിക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. എല്ലാ ഏകാധിപതികൾക്കും ഭയമാണ്. ഒരു ചാനലിന് കൊടുത്ത അഭിമുഖം പൊലീസ് ആവശ്യപ്പെട്ടിട്ട് നീക്കം ചെയ്യുകയാണെന്ന് വിഡി സതീശൻ പറഞ്ഞു.വീഡിയോ പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞിരുന്നു.മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത വി ഡി സതീശന്റെ അഭിമുഖത്തിന്റെ ഒരു ഭാഗം കേരള പൊലീസിന്റെ നിര്‍ദേശ പ്രകാരം ഫേസ്ബുക്ക് നീക്കം ചെയ്തു എന്നായിരുന്നു ആരോപണം.
പണ്ട് എല്ലാവരുടെയും വേദികളില്‍ സെമിനാറും സംവാദങ്ങളും നടക്കുമ്പോള്‍ പോകും. ഇപ്പോള്‍ ആരുമാരും വിളിക്കാറില്ല. എന്താണ് മതരാഷ്ട്രവാദവും മുന്നണി രാഷ്ട്രീയവും എന്ന സംവാദത്തില്‍ പങ്കെടുത്താല്‍ എന്താ കുഴപ്പമെന്ന് വിഡി സതീശന്‍ ചോദിച്ചു. അവിടെ കോണ്‍ഗ്രസിന്റെ അഭിപ്രായം പറഞ്ഞു. പിണറായി വിജയന്‍ ചെയ്തതുപോലെ ആര്‍എസ്എസ് പിന്തുണയില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചുവന്നയാളല്ല താനെന്നും വിഡി സതീശന്‍ പറഞ്ഞു. ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ആര്‍എസ്എസിന്റെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയില്ലേ എന്ന് നിയമസഭായില്‍ മുഖത്ത് നോക്കി ചോദിച്ചപ്പോള്‍ മറുപടി പറയാനില്ലാതെ തലകുനിച്ചിരുന്നയാളാണ് പിണറായി വിജയനെന്ന് അദേഹം പറഞ്ഞു.വീഡിയോയ്ക്ക് താഴെ വന്ന കമന്റ് നീക്കം ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും എന്നാല്‍ വീഡിയോ പൂര്‍ണമായും ഒഴിവാക്കുകയായിരുന്നുവെന്നും രത്തന്‍ ഖേല്‍ക്കര്‍ വിശദീകരിച്ചു. മെറ്റയ്ക്ക് പറ്റിയ തെറ്റ് എന്നാണ് പൊലീസ് അറിയിച്ചത്. സൈബര്‍ പൊലീസ് മെറ്റയുമായി ബന്ധപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ ഉടന്‍ പരിഹാരം കാണും. മെറ്റയോട് വീഡിയോ റീസ്‌റ്റോര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വിഷയങ്ങളില്‍ കൃത്യമായി ഇടപെടാനുള്ള അധികാരം പൊലീസിനുണ്ട്. ചട്ടങ്ങള്‍ അനുസരിച്ച് മാത്രമാണ് പൊലീസ് നടപടി സ്വീകരിക്കുന്നത്. പരാതിയുണ്ടെങ്കില്‍ തുടര്‍നടപടി സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു