വര്‍ഗീസ് ടി. ഉമ്മന്‍ അമേരിക്കയിൽ നിര്യാതനായി

0

ഡാലസ്: വര്‍ഗീസ് താഴതോപ്പില്‍ ഉമ്മന്‍ (75) ഡാലസില്‍ നിര്യാതനായി. പരേതരായ പി.സി വര്‍ഗീസ്, എലിയാമ്മ വര്‍ഗീസ് ചന്ദ്രപാറ പുത്തന്‍വീട് ദമ്പതികളുടെ മകനാണ്. ഭാര്യ: എലിസബത്ത് അബ്രഹാം ഉമ്മന്‍.മക്കള്‍: പ്രേം ചന്ദ്രപാറ ഉമ്മന്‍, പമേല എലിസബത്ത് ഉമ്മന്‍ ജോണ്‍സണ്‍, പ്രവീണ്‍ (പീറ്റര്‍) ഉമ്മന്‍.മരുമക്കള്‍: ശോഭ ഏബ്രഹാം ഉമ്മന്‍, ക്ലെ ജസ്റ്റിന് ജോണ്‍സണ്‍.

പൊതുദര്‍ശനം നവംബര്‍ രണ്ടിനു വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 8 വരെ റസ്റ്റ്‌ലാന്റ് ഫ്യൂണറല്‍ ഹോം. എബി ചാപ്പല്‍, 13005 ഗ്രീന്‍വില്ല അവന്യൂ, ഡാലസ്, ടെക്‌സസ് 75243.
സംസ്കാര ശുശ്രൂഷ നവംബര്‍ 3-ന് ശനിയാഴ്ച രാവിലെ 10 മുതല്‍ 11.30 വരെ റസ്റ്റ് ലാന്റ് ഫ്യൂണറല്‍ ഹോമില്‍.
ഡാലസ് കേരള അസോസിയേഷന്റെ സജീവാംഗമായിരുന്ന വര്‍ഗീസ് ഉമ്മന്റെ നിര്യാണത്തില്‍ കുടുംബങ്ങളെ അസോസിയേഷന്‍ സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ അനുശോചനം അറിയിച്ചു

 

You might also like

-