വാളയാര്‍ കേസ് “കുറ്റം ഏറ്റെടുക്കാൻ ഡിവൈഎസ്പി സോജൻ തന്നെ നിർബന്ധിച്ചു ” വെളിപ്പെടുത്തലുമായി പെൺകുട്ടികളുടെ അച്ഛൻ

തന്നോട് കുറ്റം ഏറ്റെടുക്കാൻ ഡിവൈഎസ്പി സോജൻ നിർബന്ധിച്ചതായി കുട്ടികളുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു

0

പാലക്കാട് : വാളയാര്‍ പെണ്‍കുട്ടികളുടെ മരണമന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കുട്ടികളെ കൊന്നത് താനാണെന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തുന്നതിനായി പെൺകുട്ടികളുടെ അച്ഛനെ ഡിവൈഎസ്പി സോജൻ വിളിപ്പിച്ചിരുന്നു. അന്ന് തന്നോട് കുറ്റം ഏറ്റെടുക്കാൻ ഡിവൈഎസ്പി സോജൻ നിർബന്ധിച്ചതായി കുട്ടികളുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു . കേസ് ഏറ്റെടുത്താൽ തന്നെ രക്ഷിക്കാമെന്ന് സോജൻ ഉറപ്പ് നൽകി.മനോവിഷമത്താൽ രാത്രി വീട്ടിൽ വന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്ന് അച്ഛൻ പറഞ്ഞു. എന്നാൽ പെൺകുട്ടികളുടെ അമ്മയുടെ ദേഹത്ത് കാല് തട്ടിയതിനാലാണ് രക്ഷപ്പെട്ടതെന്ന് അച്ഛൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ കാല് പിടിച്ചിട്ടും നീതി ലഭിച്ചില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. മുഖ്യമന്ത്രിയുടെ അരികിലെത്തിച്ച കെപിഎംഎസ്സും പുന്നല ശ്രീകുമാറും പിന്നീട് ഒരു സഹായവും ചെയ്തില്ലെന്നും കുടുംബം ആരോപിക്കുന്നു.
വാളയാർ കേസ് തെളിവില്ലാതെ വെറുതെ വിട്ടിട്ട് ഒരു വർഷം തികയുകയാണ്. വാളയാർ പെൺകുട്ടികൾക്ക് നീതി തേടി കുടുംബം ഒരാഴ്ച നീണ്ടുനിൽക്കുന്ന സത്യാഗ്രഹം ആരംഭിച്ചു. കോടതിയുടെ മേൽനോട്ടത്തിൽ കേസ് പുനരന്വേഷിക്കുക, ഡിവൈഎസ്പി സോജന് സ്ഥാനകയറ്റം നൽകാനുള്ള തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.രാവിലെ കെടാവിളക്കിൽ തിരിതെളിയിച്ചാണ് പെൺകുട്ടികളുടെ അച്ഛനും അമ്മയും സമരപന്തലിൽ എത്തിയത്.

You might also like

-