ജോസിന്റെ കേടുതീർക്കാൻ തോമസ്സിനെക്കൊണ്ടാകുമോ പി സി തോമസ് യു ഡി എഫ് ലേക്ക്

മുന്നണി നേതാക്കളുമായുള്ള തുടർ ചർച്ചകൾ ഈയാഴ്ചയോടെ പൂർത്തിയാക്കി തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് പി.സി തോമസ് യു.ഡി.എഫിന്റെ ഭാഗമാകും.കേരള കോൺഗ്രസ് ജോസ് വിഭാഗം മുന്നണി വിട്ടതിനു പിന്നാലെയാണ് പി.സി തോമസ് കോൺഗ്രസ് നേതൃത്വവുമായി ആശയവിനിമയം നടത്തിയത്

0

കോട്ടയം: വാഗ്ദാനം ചെയ്തതൊന്നും തന്നില്ലെന്ന കാരണം പറഞ്ഞു എൻ.ഡി.എവിടാനൊരുങ്ങുകയാണ് പി.സി തോമസ് . യു.ഡി.എഫിലേക്ക് ചേക്കേറാനാണ് പി.സി തോമസ് വിഭാഗത്തിന്റെ തീരുമാനം. ഇതു സംബന്ധിച്ച പ്രാഥമിക ചർച്ചകൾ കോൺഗ്രസ് നേതൃത്വവുമായി നടത്തികഴ്ഞ്ഞു . മുന്നണി നേതാക്കളുമായുള്ള തുടർ ചർച്ചകൾ ഈയാഴ്ചയോടെ പൂർത്തിയാക്കി തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് പി.സി തോമസ് യു.ഡി.എഫിന്റെ ഭാഗമാകും.കേരള കോൺഗ്രസ് ജോസ് വിഭാഗം മുന്നണി വിട്ടതിനു പിന്നാലെയാണ് പി.സി തോമസ് കോൺഗ്രസ് നേതൃത്വവുമായി ആശയവിനിമയം നടത്തിയത്. എന്നാൽ ഉപാധികളില്ലെങ്കിൽ മുന്നണി പ്രവേശനം അനുവദിക്കാമെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ഇതിനോട് അനുകൂലമായ പ്രതികരണമാണ് പി.സി തോമസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ജോസ് കെ. മാണിയുടെ അഭാവത്തിൽ മധ്യതിരുവിതാംകൂറിലുണ്ടായ ക്ഷീണം തോമസിന്റെ വരവോടെ നികത്താമെന്നതദ്ദേശ തെരഞ്ഞെടുപ്പിൽ സഹകരിച്ചു പോകാമെന്നതാണ് പി.സി തോമസ് കോൺഗ്രസ് നേതാക്കളുമായി ഉണ്ടാക്കിയിരിക്കുന്ന പ്രഥമിക ധാരണ.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് നൽകാമെന്ന വാഗ്ദാനവും കോൺഗ്രസ് നൽകിയിട്ടുണ്ടെന്നാണ് വിവരം.ബോർഡ്, കോർപറേഷൻ ഉൾപ്പെടെ വാഗ്ദാനം ചെയ്ത സ്ഥാനങ്ങളൊന്നും ബി.ജെ.പി നൽകിയില്ലെന്നും യു.ഡി.എഫ് പ്രവേശനം പരിഗണനയിലാണെന്നും പി.സി തോമസ് കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിച്ചിരുന്നു. മുന്നണി വിടുന്നതിന്റെ സൂചനയാണ് ഈ പ്രസ്താവനയെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ പിസി തോമസ്സിന്റെ വരവുകൊണ്ടു പ്രത്യകിച്ചു ഗുണമൊന്നും കിട്ടില്ലന്നാണ് യുഡി എഫ് ഇ ഭൂരിഭാഗം കക്ഷികളും പറയുന്നത് ആളില്ല പാര്ട്ടി മുന്നണിക്ക് ബാധ്യയാവുമെന്നാണ് പി ജെ ജോസഫിന്റെ നിലപാട് ഇക്കാര്യം പിജെ ജോസഫ് വിഭാഗം കുഞ്ഞാലികുട്ടിയുമായി പങ്കുവച്ചതായാണ് വിവരം

You might also like

-