വരുമാനമില്ലാത്ത ഭർത്താവിന് ഭാര്യ ജീവനാംശം നൽകണം കുടുംബകോടതി

മാസം ആയിരം രൂപ വീതം പെന്‍ഷന്‍ തുകയില്‍ നിന്ന് ജീവനാംശം നല്‍കാനാണ് ഭാര്യയോടാണ് കോടതി ഉത്തരവിട്ടത്.

0

മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽകുടുംബകോടതി പുറപ്പെടുവിച്ച പ്രധാന വിധി രാജ്യത്തെ നിയമ വൃത്തങ്ങൾ സജീവ ചർച്ചവിഷയമാക്കിയിരിക്കുകയാണ് ഭർത്താവുമായി വേർപിരിഞ്ഞു ജീവിക്കുന്ന ഭാര്യയോട് , ഭർത്താവിന് ജീവനാംശം നൽകാൻ കുടുംബ കോടതി ഉത്തരവിട്ടു. മാസം ആയിരം രൂപ വീതം പെന്‍ഷന്‍ തുകയില്‍ നിന്ന് ജീവനാംശം നല്‍കാനാണ് ഭാര്യയോടാണ് കോടതി ഉത്തരവിട്ടത്.സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച ഭാര്യ. ഇവർക്ക് 12000 രൂപ മാസം പെൻഷനായി ലഭിക്കുന്നുണ്ട്. എന്നാൽ ഭർത്താവിന് ജീവിക്കാൻ വഴിയില്ലെന്നും കോടിതി നിരീക്ഷിച്ചു.

ഉത്തര്പ്രദേശിലെ മുസഫര്‍നഗറിലെ കുടുംബ കോടതിയാണ് ഭര്‍ത്താവ് നൽകിയ പരാതിയിൽ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്.ഇരുവരും വര്‍ഷങ്ങളായി പിരിഞ്ഞു കഴിയുകയായിരുന്നു. ജീവനാംശം ആവശ്യപ്പെട്ട് ഭര്‍ത്താവ് നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി, ഇയാൾക്ക് ജീവനോപാതിയില്ലെന്ന് കണ്ടെത്തി.1955-ലെ ഹിന്ദു വിവാഹ നിയമം അനുസരിച്ച് 2013-ലാണ് ഭര്‍ത്താവ് കോടതിയില്‍ ഹർജി സമർപ്പിച്ചത്. ആക്ടിലെ സെക്ഷൻ 24 പ്രകാരമായിരുന്നു ബുധനാഴ്ചയാണ് ഭര്‍ത്താവിന് അനുകൂലമായി കോടതി വിധി പുറപ്പെടുവിച്ചത്.ഹിന്ദു വിവാഹ നിയമത്തിലെ 25-ാം വകുപ്പ് ശാശ്വതമായ ജീവനാംശം, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഇത് ഭാര്യാ-ഭർത്താക്കന്മാർക്ക് ഒരുപോലെ തേടാനും സാധിക്കും. സമാനമായ കേസിൽ കേരള ഹൈക്കോടതിയും ഇത്തരമൊരു നിരീക്ഷണം നടത്തിയിരുന്നതായി ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു. ഭർത്താവിന് ജീവനോപാധി ഇല്ലാതിരിക്കുകയും ഭാര്യക്ക് വരുമാനം ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ ഹന്ദു വിവാഹ നിയമം സെക്ഷൻ 25 പ്രകാരം ജീവനാംശം തേടാമെന്നുമായിരുന്നു കോടതി നിരീക്ഷണം.അതേസമയം തന്നെ വരുമാനം കണ്ടെത്താൻ കെൽപ്പുള്ള ഭർത്താവ് ഭാര്യയോട് ജീവനാംശം തേടുന്നത് സാധാരണമല്ലെന്നും കോടിതി നിരീക്ഷണത്തിൽ പറയുന്നു. ഭർത്താവിന് കേസ് നടത്താനുള്ള സാമ്പത്തിക ശേഷിയുണ്ടെന്നും അതുകൊണ്ടുതന്നെ ജീവിക്കാനുള്ള വരുമാനം കണ്ടെത്താൻ സാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഈ കേസിൽ ഭർത്താവിന്റെ ആവശ്യം കോടതി തള്ളിയത്

കോടതി ജീവനാംശം നല്കാൻ ഉത്തരവിട്ടെങ്കിലും , കോടതിയുടെ ഈ തീരുമാനത്തിൽ ഭർത്താവ് പൂർണ്ണമായും തൃപ്തനല്ല. ഭാര്യയുടെ പെൻഷന്റെ മൂന്നിലൊന്ന് ലഭിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.ഖത്തൗലി തഹസിൽ പ്രദേശത്ത് താമസിക്കുന്ന കിഷോരി ലാൽ സോഹങ്കർ 30 വർഷം മുമ്പാണ് കാൺപൂരിലെ മുന്നി ദേവിയെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞയുടനെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനുശേഷം കിഷോരി ലാലും മുന്നി ദേവിയും ഏകദേശം 10 വർഷത്തോളം വെവ്വേറെ താമസിച്ചിരുന്നു. അക്കാലത്ത് കാൺപൂരിലുള്ള ഇന്ത്യൻ ആർമിയിൽ നാലാം ക്ലാസ് ജോലിക്കാരിയായിരുന്നു ഭാര്യ മുന്നി ദേവി. കുറച്ചുകാലം മുമ്പ്, കിഷോരി ലാലിന്റെ ഭാര്യ മുന്നി ദേവി വിരമിച്ചിരുന്നു, ഈ മുന്നി ദേവി തന്റെ 12 ആയിരം പെൻഷനിലാണ് താമസിക്കുന്നത്. ഖത്തൗലിയിൽ തെരുവിൽ , ചായ വിറ്റാണ് കിഷോരി ലാൽ ജീവിക്കുന്നത്.

7 വർഷം മുമ്പ് കിഷോരി ലാൽ ജീവനാംശം ലഭിക്കുന്നതിന് മുസാഫർനഗറിലെ കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇതിൽ വിധി പറയുമ്പോൾ ഭാര്യ കിഷോരി ലാൽ സോഹങ്കറിന് രണ്ടായിരം രൂപ ജീവനാംശം നൽകാൻ കുടുംബ കോടതി ഉത്തരവിട്ടിന്നു . ഈ കേസിലെ അപ്പീലിലാണ് കോടതിയുടെ പുതിയ ഉത്തരവ്

You might also like

-