ഫ്‌ളൂ വാക്‌സിനു പകരം ഇന്‍സുലിന്‍ കുത്തിവെച്ചു; പത്തുപേര്‍ ആശുപത്രിയില്‍

ഇന്‍സുലിന്‍ കുത്തിവെച്ചതോടെ ബ്ലഡ് ഷുഗര്‍ തോത് വളരെ താഴുകയും പലരും അബോധാവസ്ഥയിലാകുകയും ചെയ്തതായി ബാര്‍ട്ടിസ് വില്ല പോലീസ് ചീഫ് ട്രേയ്‌സി റോള്‍സ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

0

ഒക്കലഹോമ: ഫ്‌ളൂ വാക്‌സിന്‍ കുത്തിവെക്കേണ്ടതിനു പകരം തെറ്റായി ഇന്‍സുലിന്‍ കുത്തിവെച്ചതിനെ തുടര്‍ന്നു പത്തുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവം ഒക്കലഹോമയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു
അംഗവൈകല്യം സംഭവിച്ചവര്‍ക്കുവേണ്ടിയുള്ള ബാര്‍ട്ടിസ് വില്ലയിലെ ജാക്വിലിന്‍ ഹൗസില്‍ നവംബര്‍ ആറിനായിരുന്നു സംഭവം.

ഇന്‍സുലിന്‍ കുത്തിവെച്ചതോടെ ബ്ലഡ് ഷുഗര്‍ തോത് വളരെ താഴുകയും പലരും അബോധാവസ്ഥയിലാകുകയും ചെയ്തതായി ബാര്‍ട്ടിസ് വില്ല പോലീസ് ചീഫ് ട്രേയ്‌സി റോള്‍സ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ എട്ടിനു വെള്ളിയാഴ്ചയോടെ ചികിത്സയ്ക്കുശേഷം എല്ലാവരും ആശുപത്രി വിട്ടതായി അധികൃതര്‍ അറിയിച്ചു. ജാക്വിലിന്‍ ഹൗസിലെ എട്ട് അന്തേവാസികളും, രണ്ടു ജീവനക്കാരുമാണ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. സംഭവം നടന്ന ഉടന്‍ പോലീസ് എത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവാക്കപ്പെട്ടത്.

നാല്‍പ്പതു വര്‍ഷമായി ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്ന ആളാണ് ഫ്‌ളൂ വാക്‌സിനു പകരം ഇന്‍സുലിന്‍ കുത്തിവെച്ചത്. ഇതൊരു മെഡിക്കല്‍ ആക്‌സിഡന്റാണെന്നും, ഫാര്‍മസിസ്റ്റിനു തെറ്റുപറ്റിയതാണെന്നും, അദ്ദേഹം പോലീസുമായി സഹകരിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

You might also like

-