സമരം ശക്തമാക്കി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍

സമരം ശക്തമാക്കി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ . സർക്കാർ സമരത്തോട് ആനുഭവ പൂർണ നടപടി സ്വീകരിക്കാത്തതിനാൽ കൂടുതല്‍ രൂക്ഷമായ സമരം ആരംഭിക്കുമെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. കരട് ഹോസ്റ്റല്‍ മാനുവല്‍ റദ്ദാക്കുകയും വൈസ് ചാന്‍സലര്‍ ചര്‍ച്ച നടത്തുകയും ചെയ്യാതെ സമരം പിന്‍വലിക്കില്ലെ

0

ഡല്‍ഹി:സമരം ശക്തമാക്കി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ . സർക്കാർ സമരത്തോട് ആനുഭവ പൂർണ നടപടി സ്വീകരിക്കാത്തതിനാൽ കൂടുതല്‍ രൂക്ഷമായ സമരം ആരംഭിക്കുമെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. കരട് ഹോസ്റ്റല്‍ മാനുവല്‍ റദ്ദാക്കുകയും വൈസ് ചാന്‍സലര്‍ ചര്‍ച്ച നടത്തുകയും ചെയ്യാതെ സമരം പിന്‍വലിക്കില്ല
സമീപകാലത്തെ ഏറ്റവും വലിയ പ്രതിഷേധ സമരത്തിനാണ് ജെ.എന്‍.യു സാക്ഷിയാകുന്നത്. 10 ദിവസമായി തുടരുന്ന സമരം ഇന്നലെ കേന്ദ്രമന്ത്രിയെ തടയുന്ന സാഹചര്യത്തിലേക്ക് എത്തി. മണിക്കൂറുകള്‍ നീണ്ട പൊലീസ് – വിദ്യാര്‍ഥി സംഘര്‍ഷത്തിനൊടുവിലാണ് സമരം അവസാനിച്ചത്. എന്നാല്‍ ഇന്ന് മുതല്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. സര്‍വകലാശാലയിലെ ഒരു പ്രവര്‍ത്തനത്തോടും സഹകരിക്കില്ലെന്നും ജെ.എന്‍.യു വിദ്യാര്‍ഥികള്‍ പറയുന്നു
എ ബി വി പി ഒഴികെ എല്ലാ വിദ്യാര്‍ഥി സംഘടനകളും ചേര്‍ന്ന് നടത്തുന്ന സമരം എന്ന പ്രത്യേകത കൂടിയുണ്ട്. അതേസമയം വിദ്യാര്‍ഥികളുടെ പ്രക്ഷോഭം രൂക്ഷയിട്ടും വിസി അടക്കമുള്ള സര്‍വകലാശാല അധികൃതര്‍ ഇനിയും ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടില്ല. ഹോസ്റ്റല്‍ ഫീസ് 300 ശതമാനം വര്‍ധിപ്പിച്ചത് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്

You might also like

-