പാമ്പിനെ കൊണ്ട് കടിപ്പിച്ചുള്ള കൊലപാതകം സുരാജിനെ ഉത്രയുടെ അഞ്ചലിലെ വീട്ടിൽ എത്തിച്ചു തെളിവെടുത്തു

വീടിന് പിന്നിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും പാമ്പിനെ കൊണ്ടുവന്ന കുപ്പി കണ്ടെത്തി. ഫൊറൻസിക് വിദഗ്ദർ സ്ഥലത്ത് പരിശോധന നടത്തി .

0

കൊല്ലം :തെളിവെടുപ്പിനെത്തിച്ചപ്പോൾ വികാര പരമായ രംഗങ്ങൾക്കാണ് ഉത്രയുടെ അഞ്ചലിലെ വീട് സാക്ഷ്യം വഹിച്ചത് .തെളിവെടുപ്പിനെത്തിച്ച സുരാജിനോട് മകളെ “കൊന്ന നീ വീട്ടിൽ കയറരുതെന്നു “ഉത്രയുടെ ‘അമ്മ അലമുറയിട്ടു . ഇന്ന് പുലർച്ചെയാണ് ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ ഭര്‍ത്താവ് സൂരജിനെ ഉത്രയുടെ അഞ്ചലിലെ വീട്ടിൽ എത്തിച്ച് തെളിവെടുത്തത് . വീടിന് പിന്നിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും പാമ്പിനെ കൊണ്ടുവന്ന കുപ്പി കണ്ടെത്തി. ഫൊറൻസിക് വിദഗ്ദർ സ്ഥലത്ത് പരിശോധന നടത്തി .

തെളിവെടുപ്പിനിടെ ഞാന്‍ ചെയ്തിട്ടില്ല അച്ഛാ എന്ന് പറഞ്ഞ് സൂരജ് കരഞ്ഞു. വീട്ടുകാരും വൈകാരികമായാണ് പ്രതികരിച്ചത്. ഇന്നലെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജിനെയും ഇയാൾക്ക് പാമ്പിനെ നൽകിയ സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്രയുടെ സ്വർണം തട്ടിയെക്കുന്നതിനായിരുന്നു കൊലപാതകം നടത്തിയത്.കഴിഞ്ഞ മെയ് ഏഴിന് പുലർച്ചെ അഞ്ചലിലെ വീട്ടിൽ കിടപ്പുമുറിക്കുള്ളിലാണ് ഉത്രയെ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിച്ച ഉത്രക്ക് ഭർതൃവീട്ടിൽ വെച്ച് മാർച്ച് രണ്ടിനും പാമ്പുകടിയേറ്റിരുന്നു.