62 ദിവസങ്ങള്‍ക്ക് ശേഷം ആഭന്തര വിമാന സർവ്വീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും

കേരളത്തിലെത്തുന്ന യാത്രക്കാർക്കായി സംസ്ഥാന സർക്കാർ പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. യാത്രക്കാർ കൊവിഡ് ജാഗ്രത സൈറ്റിൽ രജിസ്റ്റർ ചെയ്യണം

0

ഡൽഹി : ലോക് ഡൗണിതുടർന്നു നിർത്തി വച്ച ആഭന്തര വിമാന സർവ്വീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും 62 ദിവസങ്ങള്‍ക്ക് ശേഷമാണ് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് . തിരുവനന്തപുരത്തേക്ക് മൂന്ന് വിമാന സര്‍വീസുകളാണ് ഇന്ന് എത്തുക. പ്രതിവാരം 100ലേറെ സർവീസുകൾ ഓരോ വിമാനത്താവളത്തില്‍ നിന്നുണ്ടാകും. ആഭ്യന്തര വിമാന സർവീസിനായി സംസ്ഥാനത്തെ വിമാനത്താവളങ്ങൾ സജ്ജമാണ്.മുപ്പത് ശതമാനം സർവീസുകൾ നടത്താനാണ് വിമാനക്കമ്പനികൾക്ക് വ്യോമയാന മന്ത്രാലയം നിർദേശം നൽകിയിട്ടുള്ളത്. ഇതനുസരിച്ച് സംസ്ഥാനത്തെ ഓരോ വിമാനത്താവളങ്ങളിൽ നിന്നും പ്രതിവാരം 100ഓളം സർവീസുകൾ ഉണ്ടാകും. കോഴിക്കോട് നിന്നും രണ്ട് വിമാനങ്ങളും ഡല്‍ഹിയില്‍ നിന്നും ഒരു വിമാനവുമാണ് തിരുവനന്തപുരത്ത് ഇന്ന് എത്തുക. കോഴിക്കോടേക്ക് രണ്ട് വിമാനങ്ങളും ഡല്‍ഹിയിലേക്ക് ഒരു വിമാനവും ഇന്ന് യാത്ര തിരിക്കും. രാവിലെ 8.30ന് കോഴിക്കോട്ടേക്കാണ് തിരുവനന്തപുരത്തുള്ള ആദ്യ വിമാനം.

കേരളത്തിലെത്തുന്ന യാത്രക്കാർക്കായി സംസ്ഥാന സർക്കാർ പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. യാത്രക്കാർ കൊവിഡ് ജാഗ്രത സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഒന്നിലധികം പേർ ഒരു ടിക്കറ്റിൽ യാത്ര ചെയ്യുകയാണെങ്കിൽ എല്ലാവരുടേയും വിവരങ്ങൾ രജിസ്ട്രേഷനിൽ ഉൾപ്പെടുത്തണം. മൊബൈൽ നമ്പറിലേക്ക് ക്യുആർ കോഡ് അടങ്ങുന്ന യാത്ര പെർമിറ്റ് ലഭിച്ചശേഷം യാത്ര ആരംഭിക്കുക. ബോഡിങ്ങ് പാസ് നൽകുന്നതിന് മുൻപ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെയെന്ന് എയർലൈൻ ജീവനക്കാർ പരിശോധിക്കണം. സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാരും 14 ദിവസത്തെ ക്വാറൻറൈനിൽ കഴിയണം