എൽഡിഎഫ് സർക്കാർ നാളെ അഞ്ചാം വർഷത്തിലേക്ക്

സർക്കാരിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള സംശയങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ സംവദിക്കാൻ ആലോചിക്കുന്നു.

0

തിരുവനന്തപുരം :എൽഡിഎഫ് സർക്കാർ നാളെ അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ ഏതുമില്ലാതെയാണ് നാലാം വാർഷികം കടന്നുപോകുന്നത്. സർക്കാരിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള സംശയങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ സംവദിക്കാൻ ആലോചിക്കുന്നു. വാർത്താസമ്മേളനത്തിന് ശേഷമാകും സോഷ്യൽ മീഡിയയിലൂടെയുള്ള സംവാദം. കൃത്യസമയം രാവിലെ അറിയിക്കാം. എല്ലാ സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമുകളിലേയും അക്കൗണ്ടുകളിലൂടെ നിങ്ങൾക്ക് ഇപ്പോൾ മുതൽ നാളെ രാവിലെ 11 മണി വരെ ചോദ്യങ്ങൾ ചോദിക്കാം.