ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണംഅൻപത്തി അഞ്ചു ലക്ഷത്തോടടുക്കുന്നു മരണസംഖ്യ 346,688കടന്നു

363,618 പേര്‍ക്കാണ് ഇതുവരെ ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത്. 22,716 പേര്‍ ഇതുവരെ മരണത്തിന് കീഴടങ്ങി

0

ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണംഅൻപത്തി അഞ്ചു ലക്ഷത്തോടടുക്കുന്നു രോഗബാധിതരുടെ എണ്ണം 5,498,577 . കവിഞ്ഞു മരണസംഖ്യ 346,688കടന്നു.2,849,885ലധികം പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്.2,302,004 ആളുകള്‍ക്ക് രോഗം ഭേദമായി.ലോകത്തേറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള അമേരിക്കയില്‍ മരണസംഖ്യ 99,300 ആയി

കോവിഡ് 19 ലോകത്താകമാനം പടര്‍ന്നു പിടിക്കുകയാണ്. നിലവിലെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ തന്നെയാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 1,686,436 പേര്‍ക്ക് അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 4,122പേരാണ് അമേരിക്കയില്‍ രോഗബാധിതരായത്. 363,618 പേര്‍ക്കാണ് ഇതുവരെ ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത്. 22,716 പേര്‍ ഇതുവരെ മരണത്തിന് കീഴടങ്ങി.

യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗബാധയുടെ തോത് തെല്ലൊന്ന് കുറഞ്ഞു എന്നത് ആശ്വാസകരമാണ്. ചൈനയില്‍ ഇന്നും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഇത് ചൈന രോഗമുക്തിയുടെ പാതയിലാണെന്ന സൂചന നല്‍കുന്നു

You might also like

-