ഉത്ര കേസിൽ ഗുരുതര വീഴ്ച വരുത്തിയ   അഞ്ചൽ സി ഐ സി എൽ സുധീറിനെയാണ് സ്ഥലം മാറ്റി

ഉത്രയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പരാതി വീട്ടുകാർ പരാതി നൽകിയെങ്കിലും സ്റ്റേഷൻ ഹൗസ് ഓഫീസറായ സുധീർ  സംഭവത്തിൽ ഗൗരവം കാണിച്ചില്ലെന്നായിരുന്നു പരാതി

0

കൊല്ലം:  ഉത്ര കേസിൽ ഗുരുതര വീഴ്ച വരുത്തിയ   അഞ്ചൽ സി ഐ സി എൽ സുധീറിനെയാണ് സ്ഥലം മാറ്റി. നിലവിൽ പുതിയ നിയമനം നൽകിയിട്ടില്ല.  ഉത്രയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പരാതി വീട്ടുകാർ പരാതി നൽകിയെങ്കിലും സ്റ്റേഷൻ ഹൗസ് ഓഫീസറായ സുധീർ  സംഭവത്തിൽ ഗൗരവം കാണിച്ചില്ലെന്നായിരുന്നു പരാതി. മരവുമായി  ബദ്ധപ്പെട്ട് പ്രാഥമികമായി ശേഖരിക്കേണ്ട തെളിവുകൾ ശേഖരിക്കുന്നതിൽ  വീഴ്ചവരുത്തിയതായും  കണ്ടെത്തിയിരുന്നു .  എസ് പി ഹരിശങ്കർ നേരത്തെ റേഞ്ച് ഡി ഐ ജിക്ക്  റിപ്പോർട്ട് സമർപ്പിസിച്ചിരുന്നു . എസ് പി ഹരിശങ്കൻ്റെ റിപ്പോർട്  പരിഗണിച്ചാണ് സ്ഥലം മാറ്റം.

അതേ സമയം, കേസിൽ മികച്ച അന്വേഷണത്തിലൂടെ പ്രതി സൂരജിലേക്ക് എത്തിയ അഞ്ചൽ എസ് ഐ പുഷ്പകുമാറിനും സ്ഥലം മാറ്റമുണ്ട്. 27  സബ് ഇൻസ്പക്ടർ മാരുടെ  സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട പട്ടികയിൽ  പുഷ്പകുമാറിനെ കൊലത്തു നിന്ന് വയനാട്ടിലേക്കാണ് മാറ്റിയത്.