ലോക് ഡൗണിൽ ജോലി നഷ്ടപെട്ട ഹോട്ടല്‍ ജീവനക്കാരന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ച ശേഷം ആത്മഹത്യ ചെയ്ത സംഭവത്തിൽഅന്വേഷണം 

കടുത്തുരുത്തി വെള്ളാശേരി കാശാം കാട്ടില്‍ രാജു ദേവസ്യ(55) ആണ് ജീവനൊടുക്കിയത്.  സംസ്‌കാരം കടുത്തുരുത്തി സെന്റ് മേരീസ് താഴത്തുപള്ളിയില്‍ നടത്തി.

0

കോട്ടയം: ലോക് ഡൗണിതുടർന്ന് ജോലി നഷ്ടപ്പെട്ടപ്പെട്ടതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ച ശേഷം ഹോട്ടല്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചു. വൈക്കം തഹസില്‍ദാര്‍ എസ്. ശ്രീജിത്ത് ഇന്നു റിപ്പോര്‍ട്ട് കൈമാറും.

കടുത്തുരുത്തി വെള്ളാശേരി കാശാം കാട്ടില്‍ രാജു ദേവസ്യ(55) ആണ് ജീവനൊടുക്കിയത്.  സംസ്‌കാരം കടുത്തുരുത്തി സെന്റ് മേരീസ് താഴത്തുപള്ളിയില്‍ നടത്തി. കുടുംബത്തിന്റെ ദാരിദ്ര്യം വിവരിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയ ശേഷമാണ് രാജു ആത്മഹത്യ ചെയ്തത്.ജോലി നഷ്ടപ്പെട്ടപ്പോള്‍ ലോട്ടറി കച്ചവടം നടത്താനായിരുന്നു രാജുവിന്റെ ശ്രമം. മക്കള്‍ എയ്ഞ്ചലിനും ഇമ്മാനുവലിനും കഴിഞ്ഞ ദിവസം ക്ലാസ് തുടങ്ങിയെങ്കിലും നോട്ട് എഴുതാന്‍ ബുക്കുകള്‍ ഇല്ല.പഠനത്തിനു സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ മകളുടെ കമ്മല്‍ വില്‍ക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ ഇതു സഹോദരന്‍ വിലക്കി.വെള്ളാശേരിയില്‍ 10 സെന്റ് സ്ഥലത്ത് ഏതു സമയവും വീഴാവുന്ന വീടാണ് 8 അംഗ കുടുംബത്തിനുള്ളത്. രാജുവിന്റെ അമ്മ അന്നമ്മ ഒരു വര്‍ഷമായി തളര്‍ന്നുകിടപ്പാണ്.ജീവനൊടുക്കുന്നതിനു മണിക്കൂറുകള്‍ മുന്‍പ് മക്കളുടെ മുന്നില്‍ വച്ചാണ് രാജു മുഖ്യമന്ത്രിക്ക് കത്തെഴുതിയത് . ഒന്‍പതാം ക്ലാസുകാരി മകളുടെ പഴയ ബുക്കില്‍ നിന്ന് ഒരു പേജ് കീറിയെടുത്താണ് കത്തെഴുതിയത്.മക്കള്‍ക്കു ഭക്ഷണം തയാറാക്കി നല്‍കിയശേഷമാണു രാജു അമ്മയെ കാണാനായി സഹോദരന്റെ വീട്ടിലേക്കു പോയത്. അവിടെയാണ് രാജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

You might also like

-