കോവിഡ് ചികിത്സയിൽ ഇരിക്കെ തമിഴ് നാട്ടിൽ ഡിഎംകെ എംഎൽഎ ജെ.അൻപഴകൻ (61) അന്തരിച്ചു.

അൻപഴകനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാർട്ടി ജില്ലാ സെക്രട്ടറിമാരിൽ ഒരാളും മുതിർന്ന നേതാവുമായ അദ്ദേഹത്തെ കടുത്ത ശ്വാസതടസ്സത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

0

ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഡിഎംകെ എംഎൽഎ ജെ.അൻപഴകൻ (61) അന്തരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ ആരോഗ്യനില കഴിഞ്ഞ ദിവസം വഷളാവുകയായിരുന്നു.ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും പിന്നീട് നില അതീവഗുരുതരമാവുകയായിരുന്നുവെന്ന് അദ്ദേഹം ചികിത്സയിലിരുന്ന ഡോ. റെല ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മെഡിക്കൽ സെന്റർ കഴിഞ്ഞ ദിവസം പ്രസ്താവനയിൽ അറിയിച്ചിരുന്നു.

അൻപഴകനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാർട്ടി ജില്ലാ സെക്രട്ടറിമാരിൽ ഒരാളും മുതിർന്ന നേതാവുമായ അദ്ദേഹത്തെ കടുത്ത ശ്വാസതടസ്സത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ നിയമസഭാംഗമാണ് അന്‍പഴകന്‍.‌‌ 15 വര്‍ഷം മുമ്പ് ഇദ്ദേഹം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ചെപ്പോക്ക്- തിരുവല്ലിക്കേനി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയ ഇദ്ദേഹം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ആളായിരുന്നു.

You might also like

-