ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 204 മരണം 1513 ആയി

ഗൾഫിൽ കോവിഡ് ബാധിച്ച് ഇന്നലെ 52 പേര്‍ മരിച്ചു. ഇതോടെ ഗൾഫിലെ കോവിഡ് ബാധിത മരണം 1513 ആയി.

0

ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 204 ആയി. ഇന്നലെ ഇന്നലെ നാല് മലയാളികളാണ് കോവിഡ് ബാധിച്ചു ഗൾഫിൽ മരിച്ചത്. രണ്ട് പേർ മരിച്ചത് സൗദി അറേബ്യയിൽ. മലപ്പുറം പരപ്പനങ്ങാടി ആനങ്ങാടി സ്വദേശി അബ്ദുൽ ഹമീദ് റിയാദിലും മലപ്പുറം കാരക്കുന്ന് പള്ളിപ്പടി സ്വദേശി അബ്ദുൽ ലത്തീഫ് പൂളഞ്ചേരി ദമ്മാമിലുമാണ് മരിച്ചത്. അബ്ദുൽ ഹമീദിന് 50ഉം അബ്ദുൽ ലത്തീഫിന് 42ഉം വയസുണ്ട്. 59കാരനായ തൃശൂർ മാട് ഒരുമനയൂർ തൊട്ടാപ്പ് തെരുവത്ത് വീട്ടിൽ അബ്ദുൽ ജബ്ബാർ ഒമാനിലും കോഴിക്കോട് പന്നിയങ്കര സറീന മൻസിലിൽ മൊയ്തീൻ കോയ ദുബൈ ആശുപത്രിയിലുമാണ് മരിച്ചത്. കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ചവരിൽ നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടും.ഗൾഫിലെ കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ മലയാളികള്‍ മരിച്ചത് യുഎഇയിലാണ്. 97 പേരാണ് ദുബൈ ഉൾപ്പെടെ വിവിധ എമിറേറ്റുകളിലായി മരിച്ചത്. 57 മലയാളികൾ മരിച്ച സൗദി അറേബ്യയാണ് രണ്ടാമത്. കുവൈത്തിൽ 38 മലയാളികളാണ് ഇതിനകം കോവിഡിന് കീഴടങ്ങിയത്. ഖത്തറിൽ അഞ്ചും ഒമാനിൽ ആറുമാണ് മരണ സംഖ്യ. ബഹ്റൈനിൽ ഒരു മലയാളിയും ഇതിനകം കോവിഡ് ബാധിച്ച് മരിച്ചു.ഗൾഫിൽ കോവിഡ് ബാധിച്ച് ഇന്നലെ 52 പേര്‍ മരിച്ചു. ഇതോടെ ഗൾഫിലെ കോവിഡ് ബാധിത മരണം 1513 ആയി. ഏഴായിരത്തിലേറെ പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തി എൺപത്തി ഏഴായിരം കടന്നു

You might also like

-