ജോസഫൈനെ പുറത്താക്കണമെന്നാവശ്യപ്പെടുള്ള ഹർജി ഫയലിൽ സ്വീകരിക്കാതെ വിധിപറയാൻ മാറ്റി

ഹർജിയിൽ വനിതാ കമീഷൻ അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിന് എം. സി ജോസഫൈന് അയോഗ്യതയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍അറിയിച്ചു

0

കൊച്ചി :വനിതാ കമ്മീഷന്‍ സ്ഥാനത്ത് നിന്ന് ജോസഫൈനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ലതിക സുഭാഷ് നൽകിയ ഹർജി ഫയലിൽ സ്വീകരിക്കാതെ വിധിപറയാൻ മാറ്റി സി.പി.എമ്മിന് സ്വന്തമായി കോടതിയും പൊലീസുമുണ്ടെന്ന് പ്രഖ്യാപിച്ചതിലൂടെ ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയെ തള്ളിപ്പറഞ്ഞുവെന്നാരോപിച്ചാണ് ഹർജി .ഹർജിയിൽ
വനിതാ കമീഷൻ അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിന് എം. സി ജോസഫൈന് അയോഗ്യതയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍അറിയിച്ചു

തിരുവനന്തപുരം കഠിനംകുളത്ത് ഭർത്താവും കൂട്ടരും ചേർന്ന് പീഢിപ്പിച്ച സ്ത്രീയെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പഴാണ് ജോസഫൈൻ ഇത്തരമൊരു പ്രസ്താവന നടത്തിത് 2018 ൽ ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തക പാർട്ടിക്കു നൽകിയ പരാതിയെക്കുറിച്ച് മാധ്യമപ്രവർത്തരുടെ ചോദ്യങ്ങൾക്ക്റു മറുപടി പറയുമ്പോഴാണ് .പാർട്ടികൈക്കൊണ്ട നടപടി വിശധികരിക്കുന്നതിനിടയിൽ വിവാദ പരാമർശം നടത്തിയത്

ജോസഫൈനെ വനിതാ കമ്മിഷന് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാതെയാണ് ഹരജിക്കാരി കോടതിയെ സമീപിച്ചത്. അതിനാല്‍ ഹരജി നിയപരമായി നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹരജി ഫയലില്‍ സ്വീകരിക്കാതെ തന്നെ കോടതി വിധി പറയാന്‍ മാറ്റുകയാണുണ്ടായത്

You might also like

-