അമേരിക്ക-ഇറാൻ പോര് അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ (ഡ്രോൺ സബ്മറൈൻ) ഇറാൻ സൈന്യം പിടിച്ചെടുത്തു

ഇറാന് മേലുള്ള സാമ്പത്തിക സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇറാനുമായി ബന്ധമുള്ള 36 സ്ഥാപനങ്ങൾക്കെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി

ടെഹ്‌റാൻ| പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ ആഴത്തിൽ തുടർച്ചയായി പത്തുദിവസത്തോളം ദൗത്യങ്ങൾ നടത്താൻ ശേഷിയുള്ള അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ (ഡ്രോൺ സബ്മറൈൻ) ഇറാൻ സൈന്യം പിടിച്ചെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടുണ്ട്. സ്വന്തം അധീനതയിലുള്ള മൂന്ന് എണ്ണ ടാങ്കറുകൾക്ക് നേരെ അമേരിക്കൻ ഭീഷണിയുണ്ടെന്ന് ആരോപിച്ച ഇറാൻ, മേഖലയിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.ഇറാന് മേലുള്ള സാമ്പത്തിക സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇറാനുമായി ബന്ധമുള്ള 36 സ്ഥാപനങ്ങൾക്കെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഉപരോധം നിലനിൽക്കെത്തന്നെ ഇറാന്റെ പ്രമുഖ എണ്ണ കയറ്റുമതി കേന്ദ്രമായ ഖർഗ് ദ്വീപിലും ജസകിലും ശക്തമായ സ്ഫോടനങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്. സ്ഫോടനത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.

അതേസമയം പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുകയാണ് .
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ടു തവണ യുഎസ് യുദ്ധക്കപ്പലിനെ ഇറാന്‍ ലക്ഷ്യമിട്ടെന്ന് ആരോപിച്ച് ഇറാന്റെ അഞ്ച് ഓയില്‍ ടാങ്കറുകള്‍ യുഎസ് തകർത്തു. ഗള്‍ഫ് ഒഫ് ഒമാനിലും ഖാര്‍ഗ് ദ്വീപിന് സമീപവുമാണ് ആക്രമണം ഉണ്ടായത്. പിന്നാലെ ജോര്‍ദാനിലെ യുഎസ് വ്യോമത്താവളം ആക്രമിച്ച് കൊണ്ടാണ് ഇറാന്‍ ഇതിന് മറുപടി നല്‍കിയത്.

അല്‍ അസ്‌റാസ് വ്യോമത്താവളത്തിലാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. അതേസമയം തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഇറാന്റെ 20ഓളം മിസൈലുകളെ തടുത്തുവെന്നും ബാക്കിയുള്ള തുറന്ന പ്രദേശങ്ങളിലാണ് പതിച്ചതെന്നും ജോര്‍ദാന്‍ പ്രതികരിച്ചു.ഇറാനും യുഎസും പരസ്പരം ആക്രമണം ശക്തമാക്കിയതോടെ എണ്ണവിലയും കുതിച്ചുയര്‍ന്നു. ആക്രമണം കടുത്തതോടെ ചൊവ്വാഴ്ച എണ്ണവില ബാരലിന് 99.46ഡോളറായാണ് ഉയര്‍ന്നത്.

You might also like

-