ചൈനീസ് ഭീഷണിക്കെതിരെ യൂറോപ്, അമേരിക്ക സൈനിക നീക്കം ,ചൈനീസ് കടലിൽ അമേരിക്കൻ നാവികസേനാ

ഇന്ത്യയ്ക്കടക്കം ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ സൈനികമായി സജ്ജമാണെന്നും സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശത്തിന് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തും.

0

ചൈനീസ് ഭീഷണിക്കെതിരെ യൂറോപ്, അമേരിക്ക സൈനിക നീക്കം. ചൈനക്കെതിരെ ഒന്നിച്ച് നില്‍ ക്കുമെന്ന് ബ്രസല്‍സില്‍ നടന്ന സംവാദ പരിപാടിയില്‍ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കി. ഇന്ത്യയ്ക്കടക്കം ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ സൈനികമായി സജ്ജമാണെന്നും സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശത്തിന് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തും. ഇന്ത്യാ-ചൈന തര്‍ക്കത്തില്‍ സൈനികമായി അമേരിക്ക സൈനികമായി ഇടപെടാനൊരുങ്ങുന്നു എന്നതിന്‍റെ സൂചനയാണ് പോംപിയോയുടെ പ്രഖ്യാപനം.

ചൈനയുടേത് സൈനിക പ്രകോപനങ്ങളാണ്. അതിര്‍ത്തിയില്‍ അതീവഗുരുതരാവസ്ഥ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു. ഇതെല്ലാം ഇന്ത്യക്ക് നേരെ ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ കൃത്യമായ നീക്കമായി അമേരിക്ക വിലയിരുത്തുകയാണ്. ഇന്ത്യയോടും വിയറ്റ്‌നാമിനോടും മറ്റ് നിരവധി അയല്‍രാജ്യങ്ങളോടും ചൈനയുടെ നടപടി സമാനമാണ്’ മൈക്ക് പോംപിയോ പറഞ്ഞു.ഇന്ത്യയടക്കമുള്ള തികച്ചും ശാന്തമായ അയല്‍രാജ്യ ങ്ങളോടുപോലും ചൈനയുടെ സൈനിക നീക്കം ഏറെ അപലപനീയമാണെന്നും പോംപിയോ ചൂണ്ടിക്കാട്ടി