സിനിമാതാരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

ന്യുമോണിയ ഭേദമായതിനെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് രണ്ടുദിവസത്തിനുശേഷം വീണ്ടും പനി ബാധിക്കുകയും തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു

0

പയ്യന്നൂര്‍:പ്രസിദ്ധ സിനിമ താരം ഉണ്ണികൃഷ്ണൻ നമ്പുതിരി അന്തരിച്ചു ൯൮ വയസ്സായിരുന്നു കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു.

ആഴ്ചകള്‍ക്കു മുന്‍പ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും ചികിത്സ തേടുകയായിരുന്നു. ആ സമയത്ത് കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ന്യുമോണിയ ഭേദമായതിനെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് രണ്ടുദിവസത്തിനുശേഷം വീണ്ടും പനി ബാധിക്കുകയും തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.അപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

രണ്ടുദിവസം ഐ.സി.യുവില്‍ കഴിയേണ്ടിവന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്തു. ആസ്പത്രിയിലായിരുന്നപ്പോള്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ വിവരങ്ങള്‍ ഫോണിലൂടെ അന്വേഷിച്ചിരുന്നു. കോവിഡ് കാലമായതിനാല്‍ കോറോത്തെ തറവാട്ടില്‍ തന്നെയായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കഴിഞ്ഞിരുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി.

ഉണ്ണികൃഷ്‌ണൻ നമ്പുതിരിയുടെ ചിത്രങ്ങൾ
മലയാളം
ദേശാടനം (1996).
ഒരാൾ മാത്രം (1997)
കളിയാട്ടം (1997)
കൈകുടുന്ന നിലാവ് (1998)
അങ്ങെനെ ഒരു അവധിക്കാലത്തും (1999)…
ഗർഷോം (1999)…
മധുരനൊമ്പരക്കാറ്റ് (2000)
മേഘമൽഹാർ (2001)
കല്യാണരാമൻ (2002)…
സദാനന്ദന്റെ സമയം (2003)
നോട്ട് ബുക്ക് (2005)
രാപ്പകൽ (2005).
ഫോട്ടോഗ്രാഫർ (2006)
ലൗഡ്‌സ്‌പീക്കർ (2009)…
പോക്കിരി രാജ (2010)
മായാമോഹിനി (2012)
വസന്തത്തിന്റെ കനൽ വഴികളിൽ (2014)
മഴവില്ലിനറ്റം വരെ
തമിഴ്
കണ്ടുകൊണ്ടയ്ന കണ്ടുകൊണ്ടയ്ന (2000)
പമ്മൽ കെ . സംബന്ധം (2002)
ചന്ദ്രമുഖി (2005)