നവജാത ശിശ്ശുവിനെ മരിച്ചതിലായിൽ കണ്ടെത്തി അവിവാഹിതയായ ‘അമ്മ അറസ്റ്റിൽ

അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിനെ ബാഗിനുള്ളിലാക്കി വീടിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു.  നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്

0

ഇടുക്കി: തോപ്രൻകുടിക്ക് സമീപം വാത്തികുടിയിൽ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വാത്തികുടി വെട്ടത്തുചിറയിൽ ബാലകൃഷ്ണന്റെ വീടിനുള്ളിൽ നിന്നാണ് കവറിൽ പൊതിഞ്ഞു ബാഗിലാക്കിയ നിലയിൽ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്
അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിനെ ബാഗിനുള്ളിലാക്കി വീടിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു.   മൃതദേഹം കണ്ടെത്തിയത്.കുട്ടിയുടെ  ‘അമ്മ ചഞ്ചൽ 20 മുരിക്കാശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തു . ഇവരെ പിന്നീട് ഇടുക്കി മെഡിക്കൽ കോളേജ്ജിലെക്ക് മാറ്റി .

സംഭവത്തെകുറിച്ച് പോലീസ് പറയുന്നതിങ്ങനെ കട്ടപ്പന ഐ എച് ആർ ഡി കോളേജിലെ എംഎസ് സി ക്ക് പഠിക്കുന്ന പെൺകുട്ടി മണിയാറംകുടി സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു ഇതിനിടെ യുവാവ് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു യുവാവിന്റെ യുവമായി ഭാര്യാ പിണങ്ങി  പോയി . ഭാര്യാ പിണങ്ങി പോയതിനെത്തുടർന്നു പിന്നീട് യുവതിയുമായി പഴയ ബന്ധ പുനസ്ഥാപിക്കുകയും ചെയ്തു എന്നാൽ പെൺകുട്ടി ഗർഭണിയാണെന്നു അറിഞ്ഞതോടെ ഇയാൾ മാസങ്ങൾക്കു മുൻപ് ആത്മഹത്യാ ചെയ്യുകയാണുണ്ടായത് എന്നാൽ ഇയാളുടെ മരണശേഷം പോലും പെൺകുട്ടി ഗർഭിണിയാണെന്ന് വിവരം പുറത്താരെയും അറിയിക്കാതെ വീട്ടിൽ കഴിഞ്ഞു കൂടുകയായിരുന്നു ഇന്നലെ രാത്രി പെൺകുട്ടി വീട്ടുകാർ പോലും അറിയാതെ പ്രസവിക്കുകയായിരുന്നു
പ്രസവിച്ച കുട്ടി ചാപിള്ളയായിരുന്നെന്നും പ്രസവത്തിൽ തന്നെ മരിച്ച കുട്ടിയെ മറവു ചെയ്യാൻ തന്നെ സഹായിക്കണം എന്നവാശയപ്പെട്ടു ഇവരുടെ സഹപാഠിയായ കൂട്ടുകാരനെ ഫോണിൽ വിളിച്ചറിയിച്ചു പെൺകുട്ടി പറഞ്ഞ സംഭവം വിശ്വസിക്കാനാവാതെ കൂട്ടുകാരൻ മരിച്ചകുട്ടിയുടെ ഫോട്ടോ അയച്ചു നല്കാൻ ആവശ്യപ്പെട്ടു
പെൺകുട്ടി ഫോട്ടോ അയച്ചു നൽകി. കുട്ടിയുടെ മരണത്തിൽ ദുരൂഹത തോന്നിയ പെൺകുട്ടിയുടെ കൂട്ടുകാരനാണ് സംഭവം പോലിസിൽ അറിയിക്കുന്നത് തുടർന്ന് മുരിക്കാശ്ശേരി പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ വീടിനുള്ള പരിശോധന നടത്തുകയും പെൺകുട്ടിയുടെ കിടപ്പു മുറിയിൽ നിന്നു തുണി കവറിലാക്കി ബാഗിൽ ഒളിപ്പിച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു .

പ്രസവത്തെ തുടർന്നുള്ള ബ്ലീഡിങ്ങിലായിരുന്ന യുവതിയെ വിദഗ്ധ ചികിത്സക്കായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് പോലീസ്മാറ്റി. ​സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.സംഭവ സ്ഥലത്തു പോലിസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി കുട്ടി ചാപിള്ളയാണോ അതോ കൊലപ്പെടുത്തിയതാണോ എന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷമേ പറയാനാവൂ എന്ന് പോലീസ് പറഞ്ഞു മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ്ജിലെക്കയക്കും

You might also like

-