ബംഗ്ലാദേശി​ന്‍റെ ക്രിക്കറ്റ്​ ചരിത്രത്തിലെ ആദ്യ ലോകകപ്പ്​ വിജയം

0

ദക്ഷിണാഫ്രിക്ക :  ബംഗ്ലാദേശി​ന്‍റെ പുതുതലമുറ അണ്ടര്‍ 19 ലോക കപ്പ്​ ക്രിക്കറ്റില്‍ ആദ്യമുത്തമിട്ടു. മഴക്കു പോലും തടസ്സപ്പെടുത്താന്‍ കഴിയാതിരുന്ന വിജയം മൂന്നു വിക്കറ്റിന്​ സ്വന്തമാക്കിയാണ്​ ബംഗ്ലാദേശി​ന്‍റെ യുവനിര സ്വന്തമാക്കിയത്​. ക്ലൈമാക്​സില്‍ പെയ്​ത മഴകാരണം ഡക്​വര്‍ത്ത്​ ലൂയിസ്​ നിയമപ്രകാരം പുതുക്കി നിശ്​ചയിച്ച 170 റണ്‍സി​ന്‍റെ മാര്‍ജിന്‍ ഏഴ്​ വിക്കറ്റ്​ നഷ്​ടത്തില്‍ ബംഗ്ലാദേശ്​ സ്വന്തമാക്കി.

കിരീടം നിലനിര്‍ത്താനിറങ്ങിയ ഇന്ത്യന്‍ യുവനിരയെ ​എറിഞ്ഞൊതുക്കിയ ബംഗ്ലാദേശിന്​ അതേ നാണയത്തില്‍ ഇന്ത്യ മറുപടി നല്‍കിയെങ്കിലും അര്‍ഹിച്ച വിജയം ബംഗ്ലാ യുവാക്കള്‍ അടിച്ചെടുക്കുകയായിരുന്നു. ഇന്ത്യന്‍ സ്​പിന്നിനു മുന്നില്‍ വട്ടം കറങ്ങിയ ബംഗ്ലാദേശുകാര്‍ ഒരു ഘട്ടത്തില്‍ പരാജയത്തെ മുന്നില്‍ കണ്ടതാണ്​.പക്ഷേ, നേരത്തെ പരിക്കേറ്റ്​ കരയ്​ക്ക്​ കയറിയ ഓപ്പണര്‍ പര്‍വേസ്​ ഹുസൈന്‍ ഇമോണ്‍ തിരിച്ചുവന്ന്​ നടത്തിയ ഉജ്ജ്വല പോരാട്ടവും 32 റണ്ണുമായി അവസാനം വരെ ഉച്ചുനിന്ന ക്യാപ്​റ്റന്‍ അക്​ബര്‍ അലിയുമാണ്​ കളിയിലേക്ക്​ ബംഗ്ലാ ടീമിനെ തിരിച്ചുകൊണ്ടുവന്നത്​.

You might also like

-