കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ, മാതാ അമൃതാനന്ദമയി രാജ്ഭവനിലെത്തി കണ്ടു

സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല

0

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ, മാതാ അമൃതാനന്ദമയി രാജ്ഭവനിലെത്തി കണ്ടു. അനുയായികള്‍ക്കൊപ്പമാണ് മാതാ അമൃതാനന്ദമയി രാജ്ഭവനിലെത്തിയത്.സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സൗഹൃദ സന്ദര്‍ശനമാണോ, ഔദ്യോഗിക സന്ദര്‍ശനമാണോയെന്ന് വ്യക്തമല്ല.

ഇവരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും അദ്ദേഹത്തിന്റെ ഭാര്യ രേഷ്മ ആരിഫ് മുഹമ്മദ് ഖാനും ചേര്‍ന്ന് സ്വീകരിച്ചു. ഇരുവര്‍ക്കുമൊപ്പം ദീര്‍ഘനേരം സംസാരിച്ചിരുന്ന ശേഷമാണ് മാതാ അമൃതാനന്ദമയി മടങ്ങിയത്.മാതാ അമൃതാനന്ദമയിയെ ഗവര്‍ണറും ഭാര്യ രേഷ്മയും ചേര്‍ന്ന് പൊന്നാടയണിയിച്ചു.

You might also like

-