ഡ്രൈവര്‍ക്ക് കോവിഡ് ഉമ്മൻ ചാണ്ടിനിരീക്ഷണത്തിൽ

0

കോട്ടയം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി ക്വറന്‍റീനില്‍ പ്രവേശിച്ചു. ഡ്രൈവര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെയാണ് ഉമ്മന്‍ചാണ്ടി ക്വറന്‍റീനില്‍ പ്രവേശിച്ചത്. ഇതോടെ ഇന്ന് കോട്ടയത്ത് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം ഉള്‍പ്പടെയുളള പൊതുപരിപാടികള്‍ ഉപേക്ഷിച്ചു.

തിരുവനന്തപുരത്തെ വസതിയിലാണ് ഉമ്മന്‍ചാണ്ടി നിരീക്ഷണത്തില്‍ കഴിയുന്നത്. ഡ്രൈവറുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി നിരീക്ഷണത്തില്‍ പോയത്. നിരീക്ഷണത്തില്‍ പ്രവേശിച്ച സാഹചര്യത്തില്‍ ഇ​ന്ന് കോ​ട്ട​യ​ത്ത് ഉ​മ്മ​ന്‍ ചാ​ണ്ടി ന​ട​ത്താ​നി​രു​ന്ന വാ​ര്‍​ത്താ സ​മ്മേ​ള​നം മാ​റ്റി​വ​ച്ചു

You might also like

-