തൊടുപുഴയിൽ കെട്ടിടം തകർന്ന് അപകടം രണ്ടു തൊഴിലാളികൾ മരിച്ചു.

കെട്ടിടത്തിന് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയാണ് സ്ലാബ് തകർന്ന് വീണത്. ഉടൻ രക്ഷാപ്രവ‍ര്‍ത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഇടുക്കി| തൊടുപുഴയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു തൊഴിലാളികൾ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. തൊടുപുഴ മുതലക്കൊടത്ത് ആണ് സംഭവം. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയാണ് സ്ലാബ് തകർന്ന് വീണത്. ഉടൻ രക്ഷാപ്രവ‍ര്‍ത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങളിൽ പെട്ട തൊഴിലാളികളാണ് മരിച്ചത്.
പരുക്കേറ്റ 2 ഇതരസംസ്ഥാന തൊഴിലാളികളുടെ നില ഗുരുതരം.

കെട്ടിടത്തിന് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയാണ് സ്ലാബ് തകർന്ന് വീണത്. ഉടൻ രക്ഷാപ്രവ‍ര്‍ത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങളിൽ പെട്ട തൊഴിലാളികളാണ് മരിച്ചത്.സംഭവംനടക്കുമ്പോൾ 4 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. അതിൽ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റുകയും ഒരാളെ സ്ലാബിന്റെ അടിയിൽ കുടുങ്ങി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.പഴയ കെട്ടിടം പൊളിക്കുന്നതിനിടെ, കോൺക്രീറ്റ് പാളി അടർന്നുവീണുണ്ടായ അപകടത്തിൽ തകർന്നത് വിരമിച്ച വൈദികർ താമസിക്കുന്ന കെട്ടിടം. കോതമംഗലം രൂപതയുടെ കീഴിലുള്ള 30 വർഷം പഴക്കമുള്ള സാൻജോ ഭവൻ എന്ന കെട്ടിടമാണ് തകർന്നത്. കെട്ടിടം പൊളിച്ചു നീക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
അപകടത്തിൽ കളക്ടർ റിപ്പോർട്ട് തേടി. കളക്ടറുടെ നിർദേശപ്രകാരം തഹസിൽദാർ സ്ഥലത്തെത്തി പരിശോധന നടത്തി. തൊടുപുഴ എംഎൽഎ അപ്പു ജോൺ ജോസഫ് സംഭവസ്ഥലത്തെത്തി. കെട്ടിടം പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച ഉണ്ടായതെന്ന് നഗരസഭ വൈസ് ചെയർമാൻ കെ ദീപക് പ്രതികരിച്ചു. കെട്ടിടം പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് കോതമംഗലം രൂപത നഗരസഭയിൽ അപേക്ഷ നൽകിയിരുന്നു.ഇതിൽ എഞ്ചിനീയറിങ് വിഭാഗം അനുമതി നൽകുകയും ചെയ്തു. പക്ഷേ നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് നഗരസഭ വൈസ് ചെയർമാൻ വ്യക്തമാക്കി.

You might also like

-