വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ റിമാൻഡിൽ

കൊച്ചി| വിദേശ ജോലിക്കായി കാത്തിരിക്കുന്നവരെയും യൂറോപ്യൻ രാജ്യങ്ങളിലേക്കും കാനഡയിലേക്കും ഉൾപെടെ കുടിയേറി പാർക്കാൻ താല്പര്യമുള്ളവരെയും ലക്ഷ്യംവച്ചായിരുന്നു 2023 മുതൽ പാർവതിയുടെയും സംഘത്തിന്റെയും തട്ടിപ്പ്. അർമേനിയയിലും പോളണ്ടിലുമടക്കം മികച്ച ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം പേരിൽ നിന്ന് ഇവർ പണം തട്ടിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ

കൊച്ചി| വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ റിമാൻഡിൽ. എറണാകുളം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പാർവതിയെ റിമാൻഡ് ചെയ്തത്. ജാമ്യപേക്ഷയിൽ തിങ്കളാഴ്ച ഉത്തരവ് പറയും.കൊച്ചി| വിദേശ ജോലിക്കായി കാത്തിരിക്കുന്നവരെയും യൂറോപ്യൻ രാജ്യങ്ങളിലേക്കും കാനഡയിലേക്കും ഉൾപെടെ കുടിയേറി പാർക്കാൻ താല്പര്യമുള്ളവരെയും ലക്ഷ്യംവച്ചായിരുന്നു 2023 മുതൽ പാർവതിയുടെയും സംഘത്തിന്റെയും തട്ടിപ്പ്. അർമേനിയയിലും പോളണ്ടിലുമടക്കം മികച്ച ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം പേരിൽ നിന്ന് ഇവർ പണം തട്ടിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. തട്ടിയെടുക്കുന്ന പണം വിദേശത്തേക്ക് കടത്തുന്നതാണ് പതിവ്. ദുബായില്‍ ക്രിപ്റ്റോ കറന്‍സി ഇടപാടിലൂടെയും പാര്‍വതി വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ട്. പ്രതി അറസ്റ്റിലായതോടെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി പ്രളയമാണ്.

തിരുവനന്തപുരത്തു നിന്ന് കസ്റ്റഡിയിലെടുത്ത് ഇന്നലെ രാത്രി എറണാകുളത്ത് മജിട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പാര്‍വതിക്ക് രാവിലെ 11 മണിവരെ ഇടക്കാല ജാമ്യം നല്‍കിയിരുന്നു. 11 മണിക്ക് വീണ്ടും കോടതിയില്‍ എത്തിയതോടെയാണ് ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ പാര്‍വതിയുടെ പങ്കാളി അനീഷ് മേനോന്‍, അഭിജിത്ത്, അജു കെ മാത്യ, വിഷ്ണു വിജയന്‍, ഷാജിഅടക്കം അഞ്ചു പ്രതികള്‍ വേറെയുമുണ്ട്. അനീഷ് വിദേശത്താണ്, ഇവരെയും കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം അന്വേഷണസംഘം തുടങ്ങി.

You might also like

-