വന്യമൃഗങ്ങളുടെ നിയന്ത്രണമില്ലാത്ത സഞ്ചാരത്തിന് വഴിയൊരുക്കണമെന്നജില്ല കളക്ടറുടെ ഉത്തരവ് പിൻവലിക്കണം
ജനവാസ മേഖലയിലൂടെ വന്യമൃഗങ്ങൾക്ക് യഥേഷ്ടം സഞ്ചരിക്കുന്നതിന് സൗകര്യമൊരുക്കുന്നതിന് വേണ്ടി അവിടെ ജീവിക്കുന്ന ജനങ്ങൾ ഒഴിഞ്ഞു കൊടുക്കുകയോ അല്ലെങ്കിൽ ഒഴിവായി കൊടുക്കുകയോ ചെയ്യണമെന്നാണ് ഈ ഉത്തരവിലൂടെ മനസ്സിലാക്കേണ്ടത് . ആനത്താരഎന്ന് പറയുന്നത് തന്നെ ശരിയായ ഒരു കണ്ടെത്തൽ അല്ല എന്ന് കർണാടക ചീഫ് വൈൽഡ്ലൈഫ് വാർഡൻ സുപ്രീം കോടതിയിൽ ഒരു സത്യവാങ്മൂലം സമർപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്
തൊടുപുഴ |വന്യമൃഗങ്ങളുടെ നിയന്ത്രണമില്ലാത്ത സഞ്ചാരത്തിന് വഴിയൊരുക്കണമെന്നജില്ല കളക്ടറുടെ ഉത്തരവ് പിൻവലിക്കണം. കിസാൻ സഭ വൈസ് പ്രസിഡണ്ട് മാത്യൂ വർഗീസ്ആവശ്യപ്പെട്ടു . ഇടുക്കി ജില്ലാ കളക്ടർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് എത്രയും വേഗം പിൻവലിക്കണം എന്നും ഇക്കാര്യത്തിൽ സംസ്ഥാന ഗവൺമെന്റ് ഇടപെടണമെന്നും . വനം വകുപ്പിന്റെ ഉപദേശം മാത്രം കേട്ട് ഉത്തരവ് പുറപ്പെടുവിക്കേണ്ട ആളല്ല ജില്ലാ കളക്ടർ . വിഷയത്തിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കാൻ അദ്ദേഹത്തിന് ബാദ്ധ്യതയുണ്ട്.ജനവാസ മേഖലയിലൂടെ വന്യമൃഗങ്ങൾക്ക് യഥേഷ്ടം സഞ്ചരിക്കുന്നതിന് സൗകര്യമൊരുക്കുന്നതിന് വേണ്ടി അവിടെ ജീവിക്കുന്ന ജനങ്ങൾ ഒഴിഞ്ഞു കൊടുക്കുകയോ അല്ലെങ്കിൽ ഒഴിവായി കൊടുക്കുകയോ ചെയ്യണമെന്നാണ് ഈ ഉത്തരവിലൂടെ മനസ്സിലാക്കേണ്ടത് . ആനത്താരഎന്ന് പറയുന്നത് തന്നെ ശരിയായ ഒരു കണ്ടെത്തൽ അല്ല എന്ന് കർണാടക ചീഫ് വൈൽഡ്ലൈഫ് വാർഡൻ സുപ്രീം കോടതിയിൽ ഒരു സത്യവാങ്മൂലം സമർപ്പിച്ചു കഴിഞ്ഞിരിക്കുകയാണ് .ഈ സാഹചര്യത്തിലും വസ്തുതകൾ മനസ്സിലാക്കാതെ ജനങ്ങളെയും ജനവാസ മേഖലയേയും ദ്രോഹിക്കാൻ വേണ്ടി ഒരു ജനാധിപത്യ ഭരണകൂടം നടപടി സ്വീകരിക്കുന്നത് ശരിയാണോ യെന്ന് ഭരണാധികാരികൾ ഗൗരവമായി ആലോചിക്കേണ്ടകാര്യമാണ്. ഈ സമീപനത്തിൽ കേരളത്തിലെ മലയോരജനതയാകെ കടുത്ത പ്രതിഷേധത്തിലേക്ക് ഇറങ്ങുകയും തെറ്റായ ഈ ഉത്തരവ് പിൻവലിപ്പിക്കാൻ കടുത്ത പ്രതിഷേധത്തിൽ പങ്കെടുക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു .ഏകവനം പദ്ധതി നടപ്പിലാക്കുക എന്ന ദീർഘകാലമായിട്ടുള്ള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ആവശ്യo അനുവദിച്ചു കൊടുക്കാൻ ഒരുകാലത്തും സാധ്യമല്ല. എങ്കിൽ ഈ സമീപനം ദൂര വ്യാപകമായ ഫലങ്ങളാണ് വിളിച്ചു വരുത്താൻ പോകുന്നതെന്ന് വേണ്ടപ്പെട്ട വർ സമചിത്തതയോടെ മനസ്സിലാക്കന്ണമെന്നും മാത്യൂ വർഗീസ് പറഞ്ഞു .