ഡൽഹിസത്യനികേതനില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടം ,മരണം 6 ആയി
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് തെക്കന്‍ ഡൽഹിയിലെ സത്യ നികേതനില്‍ അഞ്ച് നില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണത്. ഡൽഹിയിസര്‍വകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപം പിജി ഹോസ്റ്റലായി പ്രവര്‍ത്തിച്ചിരുന്ന ഡെയ്സ് ഹോസ്റ്റല്‍ എന്ന കെട്ടിടമാണ് നിലം പൊത്തിയത്.
ഡൽഹി |സത്യനികേതനില്‍ ബഹുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടം മരണം ആറായി. പുലർച്ചയോടെ ഒരു മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംസ്ഥാന, കേന്ദ്ര ദുരന്തനിവാരണ സേന, ഡല്‍ഹി ഫയര്‍ സര്‍വീസ്, പൊലീസ്, സിവില്‍ ഡിഫന്‍സ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തിയ വിദ്യാര്‍ത്ഥികള്‍ സമീപത്തെ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. മൂന്ന് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണെന്നാണ് വിവരം.ചികിത്സയിലുള്ള ഏഴ് പേരെ ഇനിയും തിരിച്ചറിയാനായില്ല. നിരവധി പേർ അവശിഷ്ടങ്ങൾക്ക് ഇടയിൽ ഉണ്ടെന്നാണ് സംശയം. അതേസമയം, സംഭവത്തില്‍ മജിസ്റ്റീരിയൽ അന്വേഷണത്തിന് മുഖ്യമന്ത്രി രേഖ ഗുപ്ത ഉത്തരവിട്ടു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് തെക്കന്‍ ഡൽഹിയിലെ സത്യ നികേതനില്‍ അഞ്ച് നില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണത്. ഡൽഹിയിസര്‍വകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപം പിജി ഹോസ്റ്റലായി പ്രവര്‍ത്തിച്ചിരുന്ന ഡെയ്സ് ഹോസ്റ്റല്‍ എന്ന കെട്ടിടമാണ് നിലം പൊത്തിയത്. ആണ്‍കുട്ടികളായിരുന്നു ഇവിടെ താമസിച്ചിരുന്നത്. അപകട സമയത്ത് നാല്പത് പേരെങ്കിലും കെട്ടിടത്തിലുണ്ടാകാമെന്നാണ് കണക്ക് കൂട്ടല്‍. ഭൂകമ്പ സമാനം വലിയ ശബ്ദത്തോടെ കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് സമീപത്തെ കടകളിലുണ്ടായിരുന്നവര്‍ പറഞ്ഞത്. വലിയ കോണ്‍ക്രീറ്റ് പാളികള്‍ക്കുള്ളില്‍ അകപ്പെട്ടവരെ പുറത്തെടുക്കാന്‍ നന്നേ കഷ്ടപ്പെട്ടു. രക്ഷപ്പെടുത്തിയവരെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടക്കത്തില്‍ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടറിങ്ങിയത്. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴസ്, പൊലീസ് തുടങ്ങി വിവിധ ഏജന്‍സികള്‍ പിന്നാലെയെത്തി. കോണ്‍ക്രീറ്റ് പാളികള്‍ വെട്ടിപൊളിച്ച് ആളുകളെ പുറത്തെടുക്കാന്‍ വലിയ കാലതാമസം നേരിടുകയാണ്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിന്ന് കരച്ചില്‍ കേള്‍ക്കാമായിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു.
സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തില്‍ പലയിടത്തും വിള്ളലുകള്‍ ഉണ്ടായിരുന്നു. എമര്‍ജന്‍സി എക്‌സിറ്റ് ഉണ്ടായിരുന്നില്ല. രണ്ട് വര്‍ഷം മുമ്പ് രണ്ട് നിലകള്‍ അധികമായി നിര്‍മിക്കുകയും ചെയതു. ഒരു കിടക്കയ്ക്ക് വിദ്യാര്‍ഥികളില്‍ നിന്ന് 14,000 മുതല്‍ 18,000 രൂപ വരെ ഈടാക്കിയിരുന്നു എന്നാണ് വിവരംകെട്ടിടത്തിന്‍റെ കാലപ്പഴക്കവും, ദിവസങ്ങളായി തുടരുന്ന കനത്ത മഴയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ദുര്‍ബലമായ കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. 75 പേരെയാണ് പാര്‍പ്പിച്ചിരുന്നതെന്നാണ് വിവരം. അവധി ദിനമായിരുന്നതിനാല്‍ പലരും വീടുകളിലേക്ക് പോയിരുന്നു. ഹോസ്റ്റലായി പ്രവര്‍ത്തിക്കുന്ന സമീപമുള്ള കെട്ടിടവും ദുര്‍ബലാവസ്ഥയിലാണ്. അപകടത്തിന് പിന്നാലെ അവിടെയുള്ളവരെ ഒഴിപ്പിച്ചു. ദുരന്തത്തിൽ കെട്ടിടം ഉടമക്കെതിരെ ദില്ലി പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്നാണ് സൂചന.
ഡൽഹി മുഖ്യമന്ത്രി രേഖ ഇന്നലെ തന്നെ ഗുപ്ത അപകട സ്ഥലത്തെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായ എല്ലാ വഴികളും പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് രേഖ ഗുപ്ത വ്യക്തമാക്കി. അതേസമയം, സര്‍ക്കാരിന്‍റെ നിരുത്തരവാദിത്തം വീണ്ടും ബോധ്യപ്പെട്ടെന്നും ഉറക്കം വെടിയണമെന്നും മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കുറ്റപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമല്ലാത്തതിനെ കോണ്‍ഗ്രസും, സിജെപിയും കുറ്റപ്പെടുത്തി.. കെട്ടിടം തകര്‍ന്ന് അടുത്തിടെയുണ്ടായ മൂന്നാമത്തെ ദുരന്തമാണിത്. നിയമലംഘനം നടത്തി നിര്‍മ്മിച്ചതും കാലപ്പഴക്കം ചെന്നവുമായ കെട്ടിടങ്ങള്‍ ഒഴിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.