ഇടുക്കിയിലെ ജനതയുടെ സംരക്ഷണം ഉറപ്പാക്കേണ്ട എം എൽ എ മാർ മലയോരത്തെ കൂടിയിറക്കാൻ കൂട്ടുനിൽക്കുന്നു ?ആർജെഡി

സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് അങ്ങേയറ്റം മനുഷ്യത്വരഹിതമാണ് വന്യജീവി സംരക്ഷണത്തിന്റെ പേരിൽ ഇടുക്കിയിലെ ജനതയുടെകൃഷി ഉപജീവനമാക്കിയുള്ള ജീവിതത്തിന് പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണ് ജില്ലാഭരണകൂടം.

അടിമാലി| ഇടുക്കിയിലെ ജനതയുടെ സംരക്ഷണം ഉറപ്പാക്കേണ്ട എം എൽ എ മാർ ഇടുക്കിജനതയെ കൂടിയിറക്കാൻ കൂട്ടുനിൽക്കുയാണെന്ന് ആർജെഡി ഇടുക്കി ജില്ലാ പ്രസിഡണ്ട് കോയ അമ്പാട്ട് പറഞ്ഞു . ചിന്നക്കനാലിൽ രണ്ടാഴ്ചക്കിടെ മൂന്നുപേരേയുടെ ജീവനാണ് കാട്ടാന എടുത്തത് .ഈ മേഖലയിൽ കാട്ടാനകൾക്ക് സ്വയരവികാരം നടത്താൻ വേലികളും മതിലുകളും പൊളിച്ചുനീക്കിയ വന്യജീവികൾക്ക് സുരക്ഷിതമായ പാത ഒരുക്കണമെന്നാണ് ഇടുക്കി ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട് ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ ഉത്തരവിട്ടിരിക്കുന്നത് ,വന്യജീവികൾ ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും കടന്നുകയറാതിരിക്കുന്നതിന് ജനം നടത്തുന്ന ലളിതമായ ചെറുത്തുനിൽപ്പാണ് ഈ വേലികളും മതിലുകളും. അവ പൊളിച്ച് നിൽക്കണം എന്ന് പറയുന്നത് ബോധപൂർവം ഇവിടെയുള്ള ജനത്തെ വന്യമൃഗങ്ങളുടെ ആക്രമങ്ങൾക്ക് എറിഞ്ഞു കൊടുക്കുന്നതിന് സമാനമാണ് , സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് അങ്ങേയറ്റം മനുഷ്യത്വരഹിതമാണ് വന്യജീവി സംരക്ഷണത്തിന്റെ പേരിൽ ഇടുക്കിയിലെ ജനതയുടെകൃഷി ഉപജീവനമാക്കിയുള്ള ജീവിതത്തിന് പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണ് ജില്ലാഭരണകൂടം.
ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിൽ ജനങ്ങളുടെ ജീവിതത്തെ നേരിട്ടു ബാധിക്കുന്ന ഇത്തരം വിഷയങ്ങൾ ഉയർന്നു വരുമ്പോൾ അതിൽ ശക്തമായ ജനപക്ഷ നിലപാട് സ്വീകരിക്കേണ്ടവരാണ് ജില്ലയിലെ എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എന്നാൽ ജനപ്രതിനിധികൾ ജനവിരുദ്ധ ഉത്തരവുകൾക്ക് കൂട്ടുനിൽക്കുകയാണ് ചെയ്‌തിട്ടുള്ളത്‌ .

മലയോരമേഖലയിലെ ജനജീവിതത്തെ ഗുരുതരമായ ബാധിക്കുന്ന വിഷയത്തിൽ വിഷയത്തിൽ മൗനിയായി ഇരിക്കുകയോ സർക്കാറിനു വേണ്ടി കളക്ടർ മുന്നോട്ടുവച്ച അഭിപ്രായത്തെ അംഗീകരിക്കുകയും ചെയ്ത എംഎൽഎമാർ ജില്ലയിലെ ജനതയോട് കടുത്ത അവഗണനയാണ് കാണിക്കുന്നത് എന്നും വന്യജീവികളെ അവരുടെ ആവാസ മേഖലകളിൽ സംരക്ഷിക്കുന്നതോടൊപ്പം തലമുറകളായി കൃഷി ചെയ്ത് ജീവിച്ചു പോരുന്ന കർഷകരെ അവരുടെ ഭൂമിയിൽ നിന്നും അകറ്റുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ ഉണ്ടാക്കാൻ പാടില്ലെന്നും ഇടുക്കിയിലെ ജനവാസ മേഖലകളിലേക്ക് വന്യജീവികൾ ഇറങ്ങി വരാൻ കഴിയാത്ത വിധം കർഷകരെ സംരക്ഷിക്കേണ്ടതിനു പകരം ഇവരുടെ ഒറ്റുകാരായി നിൽക്കുന്ന ജനപ്രതിനിധികളെ തിരിച്ചറിയണമെന്നും കോയ അമ്പാട്ട് പറഞ്ഞു
വന്യജീവി സംരക്ഷണവും മനുഷ്യരുടെ സുരക്ഷയും കർഷകരുടെ ഉപജീവനവും സംരക്ഷിക്കപ്പെട്ടു കൊണ്ട് മാത്രമേ ഇത്തരം തീരുമാനങ്ങൾ എടുക്കാവൂ എന്നും ഇത്തരത്തിൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കുന്ന ഘട്ടത്തിൽ ജനപ്രതിനിധികൾ മൗനം പാലിക്കാതെ ജനങ്ങളുടെ ആശങ്കകൾ ഭരണകൂടത്തിന് മുന്നിൽ ശക്തമായി അവതരിപ്പിക്കേണ്ടതായിരുന്നു,ഇടുക്കിയിലെ ജനതയുടെയും കർഷകരുടെയും ഉപജീവനവും സംരക്ഷണവും സർക്കാർ ഉറപ്പാക്കണം എന്നും ആർജെഡി ഇടുക്കി ജില്ലാ പ്രസിഡണ്ട് കോയ അമ്പാട്ട് ആവശ്യപ്പെട്ടു

You might also like

-