കുളത്തൂപ്പുഴ കല്ലാറിൽ പിക് അപ് വാൻ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

കുളത്തൂപ്പുഴ സ്വദേശി യഹിയ കുട്ടി, ചിതറ വളവുപച്ച സ്വദേശി സക്കീർ എന്നിവരാണ് മരിച്ചത്. വാന്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

0

കൊല്ലം |കുളത്തൂപ്പുഴ കല്ലാറിൽ പിക് അപ് വാൻ മറിഞ്ഞ് അപകടം. സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചു. മൂന്ന്പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കുളത്തൂപ്പുഴ സ്വദേശി യഹിയ കുട്ടി, ചിതറ വളവുപച്ച സ്വദേശി സക്കീർ എന്നിവരാണ് മരിച്ചത്. വാന്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

പ്രദേശത്ത് വഴിനിർമ്മിക്കുന്നതിനായി മുറിച്ചുനീക്കിയ റബ്ബർ മരങ്ങൾ കയറ്റിവന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.കുളത്തൂപ്പുഴ സ്വദേശി യഹിയ കുട്ടി, ചിതറ വളവുപച്ച സ്വദേശി സക്കീർ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

You might also like

-