നാടൻ തോക്കുമായി മതികെട്ടാൻ ദേശിയ ഉദ്യാനത്തിൽ നിന്നും രണ്ടു പേര് പിടിയിൽ

നാടൻ തോക്കും തിരകളും ആയുധങ്ങളുമായി രണ്ടു പേർ വനംവകുപ്പിന്റെ പിടിയിലാകുന്നത്.നെടുങ്കണ്ടം സ്വദേശികളായ പ്ലാത്തോട്ടത്തിൽ ജോബി ജോർജ്(40 )പനച്ചിക്കൽ സിബു സുധാകരൻ (40 )എന്നിവർ പിടിയിലായത്

0

ശാന്തൻപാറ:മതികെട്ടാൻ ദേശിയ ഉദ്യാനത്തിൽ നിന്നും നാടൻ തോക്കും തിരകളുമായി രണ്ടു പേര് പിടിയിൽ നെടുംകണ്ടം സ്വദേശികളായ ജോബി ജോർജ് ,സിബു സുധാകരൻ എന്നിവരാണ് പിടിയിലായത് .
ഇന്ന് പുലർച്ചെ രണ്ടരയോട് കൂടിയാണ് വനം വകുപ്പിന്റെ നൈറ്റ് പെട്രോളിംഗിനിടയിൽ മതികെട്ടാൻ ദേശിയ ഉദ്യാനത്തിൽ നിന്നും നാടൻ തോക്കും തിരകളും ആയുധങ്ങളുമായി രണ്ടു പേർ വനംവകുപ്പിന്റെ പിടിയിലാകുന്നത്.നെടുങ്കണ്ടം സ്വദേശികളായ പ്ലാത്തോട്ടത്തിൽ ജോബി ജോർജ്(40 )പനച്ചിക്കൽ സിബു സുധാകരൻ (40 )എന്നിവർ പിടിയിലായത്.വനംവകുപ്പ് ഉദ്യോഹസ്‌തരെ പ്രതികൾ ആക്രമിക്കാൻ ശ്രമിക്കുകയും കയും ബലപ്രയോഗത്തിലൂടെ ഇരുവരെയും കിഴടക്കാൻ ശ്രമിക്കുന്നതിനിടയിൽ വനപാലകർക്ക് പരിക്ക് ഏൽക്കുകയും ചെയ്‌തു. നായാട്ടിനായി വനമേഖലയിൽ ആയുധങ്ങളുമായി പ്രവേശിച്ച ഇരുവരെയും വനം വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ് എടുത്ത് നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി മതികെട്ടാൻചോല ഫോറസ്റ്റർ പി.ആർ.ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള ഉദ്യോഹസ്ഥരാണ് പ്രതികളെ പിടികൂടിയത്.

You might also like

-