രാജാക്കാട്ടിൽ ബൈക്കും ജീപ്പും കുട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

രാജാക്കാട് വെട്ടിക്കാട്ട് പ്രിൻസ് വിജയൻ,തെക്കേപറമ്പിൽ അജേഷ് വിത്സൺ എന്നിവരാണ് മരിച്ചത്

0

ഇടുക്കി :രാജാക്കാട് മുല്ലകാനത്തിനു സമീപം വാഹനാപകടത്തിൽ ബന്ധുക്കളായ യുവാക്കൾ മരിച്ചു.ഇരുചക്രവാഹനവും ബോലേറെയും തമ്മിൽ കൂട്ടിയിടിച്ചു ഇരുചക്രവാഹന യാത്രികരായ രാജാക്കാട് വെട്ടിക്കാട്ട് പ്രിൻസ് വിജയൻ,തെക്കേപറമ്പിൽ അജേഷ് വിത്സൺ എന്നിവരാണ് മരിച്ചത്
ഇന്ന് ഉച്ചകഴിഞ്ഞു പന്ത്രണ്ട് അരയോട് കൂടിയാണ് രാജാക്കാട് മുല്ലക്കാനത്തിനു സമീപം വാഹന അപകടം ഉണ്ടായത്.പന്നിയാർകുട്ടിയിൽ ബന്ധുവിന്റെ സംസ്‌ക്കാര ചടങ്ങുകളിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ഇരുചക്രവാഹന യാത്രികരാണ് അപകടത്തിൽപ്പെട്ടത് രാജാക്കാട് ഭാഗത്ത് നിന്നും വന്ന ബൊലോറോയിൽ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ പ്രിൻസ് തൽക്ഷണം മരിക്കുകയും അജേഷ് ആശുപത്രിയിലേക്കുള്ള മാർഗ്ഗമധ്യേ മരണപെട്ടു ശബദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷപ്രവർത്തനം നടത്തിയത്
ഇരുവരുടെയും മൃതദേഹം രാജാക്കാട് സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചു.രാജാക്കാട് സി.ഐ മേൽനടപടികൾ സ്വികരിച്ചു.ഇരുവരുടെയും മൃതദേഹം പോസ്റ്റ്മാട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിയിലേക്കു മാറ്റും

You might also like

-