അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ സഹോദരൻ അന്തരിച്ചു

മാസങ്ങളായി അദ്ദേഹം രോഗാതുരനായിരുന്നു . വെള്ളിയാഴ്ച പ്രസിഡന്റ് ട്രംപ് സഹോദരനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു"

0

ന്യൂയോർക് :പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇളയ സഹോദരൻ റോബർട്ട് ട്രംപ് (71) അന്തരിച്ചു ന്യൂയോർക്ക് മൻഹാട്ടൻ പ്രെസ്ബിറ്റീരിയൻ ആശുപത്രിയിൽ വച്ച് ശനിയാഴ്ചയാണ് അന്ത്യം സംഭവിച്ചതെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ അറിയിച്ചു .മരണകാരണം വ്യക്തമല്ല.മാസങ്ങളായി അദ്ദേഹം രോഗാതുരനായിരുന്നു . വെള്ളിയാഴ്ച പ്രസിഡന്റ് ട്രംപ് സഹോദരനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു”

അത്യധികം ഹൃദയവേദനയോടെ എന്റെ പ്രിയപ്പെട്ട സഹോദരൻ റോബർട്ട് ഇന്ന് സന്ധ്യയ്ക്കു മരണമടഞ്ഞ വിവരം പങ്കു വെക്കുന്നു. അദ്ദേഹം എന്റെ സഹോദരൻ മാത്രമല്ല, എന്റെ ഏറ്റവും നല്ല സുഹൃത്തും ആയിരുന്നു. ഇനി വീണ്ടും കണ്ടുമുട്ടാം എന്ന് പ്രാത്യാശിക്കുന്നു. റോബർട്ട് നിന്റെ ഓർമ്മകൾ എന്നും നിലനിക്കും നിന്റെ വേർപാട് ഒരു തീരാനഷ്ടമാണ് എങ്കിലും സമാധാനത്തോടെ പോക” പ്രസിഡന്റ് പറഞ്ഞു. റോബർട്ട് ട്രംപ്, ട്രംപ് ഓർഗനൈസേഷനിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു .ഈ വർഷം ആദ്യമാണ് ആൻ മേരി പല്ലനെ റോബർട്ട് വിവാഹം ചെയ്തത്.