മുളന്തുരുത്തി മാര്‍തോമന്‍ പള്ളി ഏറ്റടുക്കാൻ നടപടി പോലീസ് പള്ളിഅങ്കണത്തിൽ

.പള്ളി താല്‍കാലികമായി പൂട്ടാന്‍ ഹൈക്കോടതി കലക്ടറോട് നിര്‍ദേശിച്ചിരുന്നു

0

പിറവം :ഇരു വിഭാഹങ്ങൾ തര്‍ക്കം നിലനില്‍ക്കുന്ന പിറവം മുളന്തുരുത്തി മാര്‍തോമന്‍ പള്ളി ഏറ്റെടുക്കുന്ന നടപടികള്‍ ജില്ലാഭരണകൂടം തുടങ്ങി.സുപ്രിം കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി യാക്കോബായ  പക്ഷം കൈവശം വച്ചിട്ടൂല പള്ളി പള്ളിയുടെ ഗേറ്റ് പൊലീസ് പൊളിച്ച് അകത്തേക്ക് കടന്നു. പ്രദേശത്തു സംഘർഷവും വൈകാരിക പ്രകടനവും നടക്കുകയാണ് ഉപവാസ പ്രാര്‍ഥനായ‍ജ്ഞം തുടരുന്ന യാക്കോബായ സഭാംഗങ്ങളെ അറസ്റ്റുചെയ്തു നീക്കുന്നു.
പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് പൊലീസ് നടപടി തുടങ്ങിയത്.സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പള്ളി ഏറ്റെടുക്കാന്‍ നേരത്തെ പൊലീസ് എത്തിയിരുന്നുവെങ്കിലും യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറേണ്ടിവന്നു. ഓര്‍ത്തഡോക്സ് സഭ തുടര്‍ന്ന് വീണ്ടും കോടതിയെ സമീപിച്ചു. എത്രയും പെട്ടെന്ന് പള്ളി ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോടതി നല്‍കിയ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ജില്ലാഭരണകൂടം പള്ളി ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയത്

പോലീസിനെ പ്രതിരോധിച്ച വൈദികര്‍ക്കും വിശ്വാസികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കെട്ടാട്ടുണ്ട് . അറസ്റ്റ് ചെയ്തവരെ വിവിധ കേന്ദ്രങ്ങളിലേക്ക് നീക്കി .പള്ളി താല്‍കാലികമായി പൂട്ടാന്‍ ഹൈക്കോടതി കലക്ടറോട് നിര്‍ദേശിച്ചിരുന്നു. പ്രതിഷേധത്തിന് മെത്രാപ്പോലീത്തമാര്‍നേതൃത്വം നല്‍കി ജോസഫ് മാര്‍ ഗ്രിഗോറിയോസ്.ഇതിനിടെ പോലീസ് ഹൃദ്രോഗിയായ മാര്‍ പോളികാര്‍പോസിനെ മര്‍ദിച്ചെന്ന് ആരോപണം. ഐസക് മാര്‍ ഒസ്താത്തിയോസിനെ വലിച്ചിഴച്ചെന്ന് കുര്യാക്കോസ് മാര്‍ തെയോഫിലോസ്. ഹൈക്കോടതിയില്‍ ഇന്ന് കേസ് പരിഗണിക്കുന്നതുവരെ സമയം ചോദിച്ചിരുന്നു. ഇതുപോലും അനുവദിക്കാതെയാണ് പൊലീസ് കടന്നുകയറിയത്. കഴിഞ്ഞദിവസം പല്ലവി ഏറ്റടുക്കുന്നതിലെ കാലതാമത്തെ വിമർശിച്ചു സുപ്രിം കോടതി പരാമർശം നടത്തിയിരുന്നു . കേരളാ പൊലീസിന് സുപ്രിം കോടതി വിധി നടപ്പാക്കാനാകില്ലങ്കിൽ . ഇതിനായി കേന്ദ്ര സേനയെ വിന്യസിക്കുമെന്നു കോടതി സംസ്ഥാന ഗവേര്മെന്റിന് താക്കിത് നകുകയുണ്ടായി

You might also like

-