ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് 10 ദിവസത്തേക്ക് യാത്രാവിലക്കേര്‍പ്പെടുത്തി

ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതും ജനിതക മാറ്റം സംഭവിച്ച വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നതും മുന്‍ നിര്‍ത്തിയാണ് നടപടി. നേരത്തെ ഒമാനും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു

0

ദുബായ് :ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് യാത്രാവിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച മുതല്‍ പത്തു ദിവസത്തേക്കാണ് വിലക്ക്. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതും ജനിതക മാറ്റം സംഭവിച്ച വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നതും മുന്‍ നിര്‍ത്തിയാണ് നടപടി. നേരത്തെ ഒമാനും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും വിവിധ എയര്‍ലൈന്‍സുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്തി വിലക്ക് നീട്ടാനോ പിന്‍വലിക്കാനോ സാധ്യതയുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്കായി നാട്ടിലെത്തി, ഇന്നോ നാളെയോ മടങ്ങാനിരിക്കുന്ന പ്രവാസികളെ സംബന്ധിച്ച് പുതിയ തീരുമാനം തിരിച്ചടിയാണ്.

കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനം പുനപ്പരിശോധിക്കും. കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങിയവര്‍ക്കും ഇതുവഴി ട്രാന്‍സിറ്റ് യാത്ര ചെയ്തവര്‍ക്കും യു.എ.ഇയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് വിവരം. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.ഇത് സംബന്ധിച്ച് എമിറേറ്റ്സ്, ഫ്ളൈ ദുബായ് വിമാനക്കമ്പനികള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

You might also like

-