മിനിറ്റുകൾ വ്യത്യാസത്തിൽ ദമ്പതികൾക്കു ദാരുണാന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവും വാഹനാപകടത്തിൽ ഭാര്യയും മരിച്ചു.

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഗൃഹനാഥൻ മരിച്ചതറിയിക്കാതെ ബന്ധുക്കൾ വീട്ടിലേക്ക് മടക്കിയയച്ച ഭാര്യയാണ് വഴിമദ്ധ്യേ അപകടത്തിൽ മരിച്ചത്. കണിയാമ്പറ്റ വൈത്തല പറമ്പിൽ മുഷ്താഖ് അഹമ്മദ് (53), ഭാര്യ മൈമൂന (42) എന്നിവർക്കാണ് ദാരുണാന്ത്യം.

0

വയനാട്. കല്പറ്റ കണിയാമ്പറ്റയിൽ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഗൃഹനാഥനും, ഭർത്താവ് മരിച്ചതറിയാതെ ബെന്ധുക്കളുടെ പ്രേരണയിൽ വീട്ടിലേക്കു മടങ്ങിയ ഭാര്യയുമാണ് മരിച്ചത്‌ .വൈത്തല പറമ്പിൽ മുഷ്താഖ് അഹമ്മദ് (53), ഭാര്യ (42) എന്നിവരാണ് മിനിറ്റുകളുടെ വ്യതാസത്തിൽ മരിച്ചത്. മകനും ബന്ധുവിനും അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റ മകൻ അൻസാറിനെ (19) കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ബന്ധു ജംഷീറിനെ (24) കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. മൈമുനയേയും അൻസാറിനെയും വീട്ടിലെത്തിക്കാനാണ് ബന്ധുവായ ജംഷീർ കാറെടുത്തത്‌.പെട്രോളടിക്കാനായി പമ്പിലേക്കു പോകുന്നതിനിടെ കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൽപ്പറ്റ മലബാർ ഗോൾഡിന് സമീപം രാത്രി 11 മണിയോടെയായിരുന്നു അപകടം.

You might also like

-