സെമിത്തേരിയിൽ അടക്കം ചെയ്ത ഒന്നര വയസുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം ചെയ്തു

തങ്ങളുടെ ഒന്നര വയസ്സുള്ള പെൺകുഞ്ഞിന്റെ മൃതദേഹം കുഴിമാടത്തിൽ നിന്ന് പുറത്തെടുത്തതായും മൃതദേഹത്തോട് ആരോ ചിലർ മോശമായി പെരുമാറിയതായി സംശയിക്കുന്നതായും കുടുംബം പരാതി നൽകിയിട്ടുണ്ട് ഇതേ തുടർന്ന് പോലീസ് മൃതദേഹം പരിശോധിച്ചു ...തങ്കാദ് ആശുപത്രിയിലെ പ്രാഥമിക പരിശോധനയിൽ കുട്ടിയുടെ മൃതദേഹം ബലാത്സംഗത്തിനിരയായതായി കണ്ടെത്തി. "

0

ഗുജറാത്ത് / സുരേന്ദ്രനഗർ | ഗുജറാത്തില്‍ സെമിത്തേരിയിൽ അടക്കം ചെയ്ത പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം ചെയ്തു കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഒന്നര വയസുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പീഡിപ്പിച്ചെന്നാണ് തങ്കഡ് പൊലീസിന് ലഭിച്ചിരിക്കുന്ന പരാതി.പൊലീസ് മൃതദേഹം ഫൊറന്‍സിക് പരിശോധനയ്ക്കായി മാറ്റി. ആശുപത്രി അധികൃതര്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ കുഞ്ഞിന്റെ മൃതദേഹത്തെ പീഡിപ്പിച്ചെന്ന് കണ്ടെത്തുകയായിരുന്നു.

ഇത് സംബന്ധിച്ച വാർത്തകളോട് സുരേന്ദ്രനഗർ തങ്കഡ് സബ് ഇൻസ്പെക്ടർ വി.ഐ. ഖാദിയാ ഇങ്ങനെയാണ്‌ പ്രതികരിച്ചത് . “തങ്ങളുടെ ഒന്നര വയസ്സുള്ള പെൺകുഞ്ഞിന്റെ മൃതദേഹം കുഴിമാടത്തിൽ നിന്ന് പുറത്തെടുത്തതായും മൃതദേഹത്തോട് ആരോ ചിലർ മോശമായി പെരുമാറിയതായി സംശയിക്കുന്നതായും കുടുംബം പരാതി നൽകിയിട്ടുണ്ട് ഇതേ തുടർന്ന് പോലീസ് മൃതദേഹം പരിശോധിച്ചു …തങ്കാദ് ആശുപത്രിയിലെ പ്രാഥമിക പരിശോധനയിൽ കുട്ടിയുടെ മൃതദേഹം ബലാത്സംഗത്തിനിരയായതായി കണ്ടെത്തി. ” . തങ്കഡ് പോലീസ് ഇൻസ്‌പെക്ടർ ഖാദിയ പറഞ്ഞു

പോലീസ് മൃതദേഹം ഫോറൻസിക് പോസ്റ്റുമോർട്ടത്തിനായി രാജ്‌കോട്ടിലേക്ക് അയച്ചു.കുഞ്ഞിന് ജനനം മുതൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും ചികിത്സയിലായിരുന്നുവെന്നും ഇരയുടെ കുടുംബം അറിയിച്ചു. ഫെബ്രുവരി 25 ന് കുട്ടിമരിച്ചതു, കുടുംബാംഗങ്ങൾ, പാരമ്പര്യമനുസരിച്ച്, സെമിത്തേരിയിൽ ഹാദേഹം സംസ്കരിച്ചു. എഫ്എസ്എൽ റിപ്പോർട്ട് സ്ഥിരീകരിച്ചാൽ, മരിച്ചവരെ ബലാത്സംഗം ചെയ്തതിന് ഐപിസി സെക്ഷൻ 377 പ്രകാരം ബലാത്സംഗ പരാതി രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് സ്റ്റേഷൻ ഓഫീസർ പറഞ്ഞു. 26ന് മറവുചെയ്ത സ്ഥലത്തെത്തിയപ്പോള്‍ കുഞ്ഞിന്റെ മൃതദേഹം പുറത്തുകിടക്കുകയായിരുന്നെന്നും വസ്ത്രങ്ങള്‍ നീക്കം ചെയ്തിരുന്നെന്നും ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ബലാത്സംഗ വിവരം പുറത്തറിയുകയായിരുന്നു. അതേസമയം പ്രതികളെ കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല.

You might also like

-