ഇന്ന് മഹാശിവരാത്രി, ജനലക്ഷങ്ങളെ വരവേല്‍ക്കാനൊരുങ്ങി ആലുവ മണപ്പുറം

150ലേറെ ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്

0

ആലുവ : ജനലക്ഷങ്ങളെ വരവേല്‍ക്കാനൊരുങ്ങി നില്‍ക്കുകയാണ് പെരിയാറിന്‍റെ ഇരുകരകളും. പിതൃമോക്ഷ പ്രാപ്തിക്കായി നാളെ വൈകീട്ട് മുതല്‍ ആളുകളെത്തി തുടങ്ങും. 150ലേറെ ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. നാളെ അര്‍ധരാത്രി മുതല്‍ ചടങ്ങുകള്‍ തുടങ്ങും. കറുത്ത വാവായതിനാല്‍ ഞായറാഴ്ച ഉച്ചവരെ ബലിതര്‍പ്പണം നീണ്ടു നില്‍ക്കും.മണപ്പുറത്ത് പ്ലാസ്റ്റിക്ക് നിരോധനവുമുണ്ട്. എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ കാ‍ര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ 2000ലേറെ പൊലീസുകാരും സുരക്ഷക്കായി ഉണ്ടാകും. 10ഡിവൈഎസ്പിമാരും 30 സിഐമാരും ഉള്‍പ്പെടെയാണിത്. സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യ വിഭാഗവും മോട്ടാര്‍വാഹനവകുപ്പും അടക്കമുള്ള സംവിധാനങ്ങളും രംഗത്തുണ്ട്.

You might also like

-