കേരളത്തിലേക്ക് . 2,20,000 ഡോസ് കൊവിഷീൽഡ് വാക്സീ ൻ ഇന്ന് എത്തി

നേരത്തെ 50 ലക്ഷം കൊവിഡ് വാക്സീൻ കേന്ദ്രത്തിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. നിലവിൽ 3, 68,840 ഡോസ് വാക്സിനാണ് കേരളത്തിൽ സ്റ്റോക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു

0

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായി. കൂടുതല്‍ വാക്‌സിന്‍ സംസ്ഥാനത്ത് എത്തിച്ചു. 2,20,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് തിരുവനന്തപുരത്ത് എത്തിച്ചത്. മറ്റുജില്ലകളിലേക്കും വാക്‌സിന്‍ വിതരണം ചെയ്യും.നേരത്തെ 50 ലക്ഷം കൊവിഡ് വാക്സീൻ കേന്ദ്രത്തിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. നിലവിൽ 3, 68,840 ഡോസ് വാക്സിനാണ് കേരളത്തിൽ സ്റ്റോക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ കേരളത്തിന് കൂടുതൽ വാക്സീൻ ആവശ്യമുണ്ടെന്നും വാക്സീൻ സ്റ്റോക്കുണ്ടെങ്കിൽ മാത്രമേ ബുക്കിം​ഗ് സ്വീകരിക്കാനാവൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ സംസ്ഥാനത്തെ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. കരുതല്‍ ശേഖരമായി 510 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉണ്ടെന്ന് യോഗം വിലയിരുത്തി. കരുതല്‍ ശേഖരം ആയിരം മെട്രിക് ടണ്ണായി ഉയര്‍ത്തുന്നതിന്റെ സാധ്യതകള്‍ യോഗം ചര്‍ച്ചചെയ്തു.