അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ മുഖ്യപങ്കു വഹിച്ചതായി കമലാ ഹാരിസ്

സെപ്തംബര്‍ പതിനൊന്നിന് അവസാന പട്ടാളക്കാരനെ കൂടെ അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വലിക്കും. 2001 ഒക്ടോബര്‍ മുതല്‍ അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിലയുറപ്പിച്ചതാണ്.

0

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിന് പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ച തീരുമാനത്തില്‍ മുഖ്യ പങ്കുവഹിക്കുവാന്‍ കഴിഞ്ഞതായി വൈസ് പ്രസിഡന്റ് കമല ഹാരിസ് അവകാശപ്പെട്ടു.
‘സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍’ വിഷയത്തെകുറിച്ചു സി.എല്‍.എന്‍. പ്രതിനിധി ഡാനാ ബാഷുമായി നടത്തിയ അഭിമുഖത്തിലാണ് ഞായറാഴ്ച കമല ഇക്കാര്യം വ്യക്തമാക്കിയത്.
ബൈഡന്‍ അഫ്ഗാന്‍ സൈന്യത്തിന്റെ പിന്‍മാറ്റം പ്രഖ്യാപിക്കുന്ന സമയത്ത് ആ മുറിയില്‍ ഉണ്ടായിരുന്ന ഏക അഫ്ഗാന്‍ വ്യക്തി താനായിരുന്നുവെന്നും കമല കൂട്ടിച്ചേര്‍ത്തു. ബൈഡന്റെ തീരുമാനത്തെ സ്വാധീനിക്കുവാന്‍ അത് ഏറെ പ്രയോജനകരമായി എന്നും കമല പറഞ്ഞു.

പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിലുള്ള ആഴമായ ബന്ധത്തിന്റെ പ്രതിഫലനം കൂട്ടിയാണിത്.സെപ്തംബര്‍ പതിനൊന്നിന് അവസാന പട്ടാളക്കാരനെ കൂടെ അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വലിക്കും. 2001 ഒക്ടോബര്‍ മുതല്‍ അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിലയുറപ്പിച്ചതാണ്.

ശരിയായ തീരുമാനമെടുക്കുന്നതില്‍ അസാധാരണ ധീരത പ്രകടിപ്പിക്കുന്ന വ്യക്തിയാണ് പ്രസിഡന്റ് ബൈഡന്‍. മാത്രമല്ല താന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിന് ഏതറ്റം വരെ പോകുന്നതിനും ബൈഡനും തയ്യാറാണെന്നും കമല പറഞ്ഞു.
അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കുന്നതിന് ബൈഡന്‍ കമല ഹാരിസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു വിവരങ്ങള്‍ ആറിയാന്‍ കമലഹാരിസ് തയ്യാറാകുന്നില്ല എന്ന് പരക്കെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നയതന്ത്രതലത്തില്‍ ചര്‍ച്ച ചെയ്തു ഉചിതമായ തീരുമാനങ്ങള്‍ കൈകൊള്ളുന്ന തിരക്കിലാണ് കമലഹാരിസ്

You might also like

-