മൂന്നരവയസുള്ള കുട്ടി അടക്കം ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍.കണ്ടെത്തി

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഭാര്യയും ഭര്‍ത്താവും തൂങ്ങിമരിച്ചതാണ് എന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം.

0

പറവൂര്‍: മൂന്നരവയസുള്ള കുട്ടി അടക്കം ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍.കണ്ടെത്തി പരവൂര്‍ സ്വകാര്യ ബസ്സ്റ്റാന്‍റിന് അടുത്ത് മില്‍സ് റോഡില്‍ വട്ടപ്പറന്പത്ത് വീട്ടില്‍ സുനില്‍38, ഭാര്യ കൃഷ്ണേന്തു,30 മൂന്നരവയസുകാരന്‍ മകന്‍ അരവ് കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ രണ്ട് ഫാനുകളില്‍ കെട്ടിതൂങ്ങി മരിച്ച നിലയിലാണ് സുനിലിന്‍റെയും ഭാര്യയുടെയും മൃതദേഹം കാണപ്പെട്ടത്. ആരവ് കൃഷ്ണ കട്ടിലിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഭാര്യയും ഭര്‍ത്താവും തൂങ്ങിമരിച്ചതാണ് എന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം.

വെള്ളിയാഴ്ച വൈകീട്ട് നാലോടെ വീട്ടിലെത്തിയ ബന്ധുവാണ് മൃതദേഹങ്ങള്‍ കണ്ടത്. അബുദാബിയില്‍ ലിഫ്റ്റ് ടെക്നീഷ്യനായിരുന്നു സുനില്‍. കൊവിഡ് ആയതോടെ നാട്ടില്‍ എത്തി തിരിച്ചുപോകാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു സുനില്‍ എന്നാണ് ബന്ധുക്കള്‍ പറയുന്നത്.സാമ്പത്തിക പ്രതിസന്ധികളോ, കുടുംബ പ്രശ്നങ്ങളോ ഉള്ളതായി അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആത്മഹത്യയുടെ കാരണം തേടുകയാണ് പൊലീസ്. മൂന്നരവയസുകാരന്‍ കുഞ്ഞിന്‍റെ കഴുത്തില്‍ കരുവാളിച്ച പാടുണ്ട്.

കുടുംബത്തോടൊപ്പം താമസിക്കുന്ന അമ്മ ലതയെ ചെറിയപല്ലംതുരുത്തിലെ തറവാട് വീട്ടിൽ ആക്കിയ ശേഷം സുനിലും കുടുംബവും കഴിഞ്ഞദിവസം കൃഷ്ണേന്ദുവിന്റെ പച്ചാളത്തെ വീട്ടിൽ പോയിരുന്നു. വ്യാഴാഴ്ച രാത്രി 11.30ഓടെയായിരുന്നു തിരിച്ചെത്തിയത്. ഈ വിവരം തറവാട്ടിൽ അറിയിക്കുകയും വെള്ളിയാഴ്ച രാവിലെ തറവാട്ടിലെത്തി അമ്മയെ കൊണ്ടുവരാമെന്നു പറയുകയും ചെയ്തു.എന്നാൽ, ഇന്നലെ സുനിൽ തറവാട്ടിൽ എത്തിയില്ല. ഇരുവരുടെയും ഫോണിൽ മാറിമാറി വിളിച്ചിട്ടും ആരും എടുത്തില്ല. അമ്മയുടെ സഹോദരനും നടനുമായ കെപിഎസി സജീവ് വൈകിട്ടു നാലരയോടെ പറവൂരിലെ വീട്ടിലെത്തി. ഗേറ്റ് തുറന്നു കോളിങ് ബെൽ അടിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല. മുൻവശത്തെ വാതിൽ അടച്ചിരുന്നെങ്കിലും അകത്തു നിന്നു കുറ്റി ഇട്ടിരുന്നില്ല. വാതിൽ തുറന്ന സജീവ് കണ്ടത് സുനിൽ തൂങ്ങി നിൽക്കുന്നതാണ്. ഉടനെ പുറത്തിറങ്ങി ബന്ധുക്കളെ വിവരമറിയിച്ചു. സംഭവമറിഞ്ഞ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി.ശനിയാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

You might also like