പാലാ ബിഷപ്പിനെ പിന്തുണച്ച് കൂടുതൽ രൂപതകൾ നർക്കോട്ടിക് ജിഹാദിനുമെതിരെ കരുതല്‍ വേണമെന്ന് ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടന്‍

'ലൗ ജിഹാദിനും നർക്കോട്ടിക് ജിഹാദിനുമെതിരെ കരുതല്‍ വേണം. മാതാപിതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കണം. ക്രൈസ്തവ കുടുംബങ്ങളിൽ നാല് കുട്ടികളെങ്കിലും വേണം

0

തൃശൂർ: പാലാ ബിഷപ്പിന് പിന്നാലെ ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും ആരോപിച്ച് കൂടുതൽ രൂപതകൾ രംഗത്ത്. ലൗ ജിഹാദിനും നർക്കോട്ടിക് ജിഹാദിനുമെതിരെ കരുതല്‍ വേണമെന്ന് ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടന്‍ പറഞ്ഞു. പാലാ ബിഷപ്പിന്‍റെ നർക്കോട്ടിക് ജിഹാദ് പ്രസ്‍താവന വിവാദമാകുകയും ചര്‍ച്ചയാകയും ചെയ്തിന് പിന്നാലെയാണ് പിന്തുണയുമായി കൂടുതല്‍ രൂപതകള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ‘ലൗ ജിഹാദിനും നർക്കോട്ടിക് ജിഹാദിനുമെതിരെ കരുതല്‍ വേണം. മാതാപിതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കണം. ക്രൈസ്തവ കുടുംബങ്ങളിൽ നാല് കുട്ടികളെങ്കിലും വേണം’- ബിഷപ്പ് പോളി കണ്ണൂക്കാടൻ പറഞ്ഞു.

അതേസമയം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗത്തിനെതിരെ കടുത്ത നിലപാടുമായി മുസ്ലിം സംഘടനകൾ രംഗത്തെത്തി. പ്രസ്താവന വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടെന്നാണ് മുസ്ലീം കോർഡിനേഷൻ കമ്മിറ്റി ആരോപിക്കുന്നത്. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ ആനുകൂല്യങ്ങളിൽ കണ്ണുവെച്ചാണ് ബിഷപ്പിന്‍റെ നീക്കം. പാലാ ബിഷപ്പ് കല്ലറങ്ങാട്ടിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണം എന്നാവശ്യപ്പെട്ട് കോർഡിനേഷൻ കമ്മിറ്റി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

You might also like

-