തൊടുപുഴയിൽ കഞ്ചാവും 22 ഡിറ്റനേറ്ററുകളും, ഉണക്ക ഇറച്ചിയും, വാറ്റുപകരണങ്ങളും ശേഖരം പിടികൂടി

ഏഴര കിലോ കഞ്ചാവാണ് ഇയാളുടെ വീട്ടിൽ നിന്നും പിടികൂടിയത്. രണ്ട് കിലോയുടെ നാല് പാക്കറ്റുകളിലാക്കി ചാക്കിൽ കെട്ടി ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ്. ഇതിന് പുറമേ 22 ഡിറ്റനേറ്ററുകളും, ഉണക്ക ഇറച്ചിയും, വാറ്റുപകരണങ്ങളും പോലീസ് പിടികൂടി.

0

ഇടുക്കി : തൊടുപുഴയിൽ വീട്ടിൽ സൂക്ഷിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി. തെക്കുംഭാഗം പറയാനിക്കൽ അനൂപ് കേശവൻ എന്നയാളുടെ വാടക വീട്ടിൽ നിന്നാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.ഏഴര കിലോ കഞ്ചാവാണ് ഇയാളുടെ വീട്ടിൽ നിന്നും പിടികൂടിയത്. രണ്ട് കിലോയുടെ നാല് പാക്കറ്റുകളിലാക്കി ചാക്കിൽ കെട്ടി ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ്. ഇതിന് പുറമേ 22 ഡിറ്റനേറ്ററുകളും, ഉണക്ക ഇറച്ചിയും, വാറ്റുപകരണങ്ങളും പോലീസ് പിടികൂടി.

കഴിഞ്ഞ ദിവസം മലങ്കര ഗേറ്റിന് സമീപത്തു നിന്നും രണ്ട് കിലോ കഞ്ചാവുമായി പാലാ സ്വദേശി ജോമോനെ പിടികൂടിയിരുന്നു. ഇയാളുടെ പക്കൽ നിന്നുമാണ് അനൂപിനെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്‌ക്ക് എത്തിയപ്പോഴാണ് കഞ്ചാവ് പിടികൂടിയത്.അതേസമയം പോലീസിനെ കണ്ട അനൂപ് സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.

You might also like