ഭൂമികൈയേറ്റം ആരോപിച്ച് ഗ്രാമീണർക്കെതിരെ അസം പോലീസിന്റെ ക്രൂരത! വെടിയേറ്റ വീണ ഗ്രാമീണനെ മാധ്യമ പ്രവർത്തകൻ അതിക്രൂരമായി അപമാനിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

വെടിവയ്പ്പിനിടെ പൊലീസിന് നേരെ ഓടിയെത്തുന്ന മനുഷ്യനുനേരെ വെയുതിര്‍ത്ത പൊലീസ്. വെടിയേറ്റ് നിലത്തുവീണ മനുഷ്യനെ നിലത്തിട്ട് തല്ലിച്ചതക്കുന്നതിനിടയിൽ പോലീസിനൊപ്പം ഉണ്ടായിരുന്ന മാധ്യമ ഫോട്ടോഗ്രാഫർ വെടിയേറ്റ് നിലത്തുകിടക്കുന്ന മനുഷ്യന്റെ ദേഹത്തേക്ക് എടുത്തുചാടിയും ക്രൂരമായി മർദ്ധിക്കുന്നതു കാണാം

0

ദറങ്:/അസം : ഭൂമികൈയേറ്റം ആരോപിച്ച് ഗ്രാമീണർക്കെതിരെ അസം പോലീസിന്റെ ക്രൂരത കുടിയൊഴിപ്പിക്കലിനെതിരെ രംഗത്തുവന്ന ഗ്രാമീണർക്ക് നേരെ വെടിവെപ്പും അക്രമവുമാണ് പോലീസ് നടത്തുന്നത് .വെടിവയ്പ്പിനിടെ പൊലീസിന് നേരെ ഓടിയെത്തുന്ന മനുഷ്യനുനേരെ വെയുതിര്‍ത്ത പൊലീസ്. വെടിയേറ്റ് നിലത്തുവീണ മനുഷ്യനെ നിലത്തിട്ട് തല്ലിച്ചതക്കുന്നതിനിടയിൽ പോലീസിനൊപ്പം ഉണ്ടായിരുന്ന മാധ്യമ ഫോട്ടോഗ്രാഫർ വെടിയേറ്റ് നിലത്തുകിടക്കുന്ന മനുഷ്യന്റെ ദേഹത്തേക്ക് എടുത്തുചാടിയും ക്രൂരമായി മർദ്ധിക്കുന്നതു കാണാം . അസമിലെ ദറങ് ജില്ലയിലാണ് ഗ്രാമീണര്‍ക്കുനേരെ പൊലീസ് നരനായാട്ട് നടത്തിയത്.

അസമിലെ ദറങ് ജില്ലയിലാണ് ഗ്രാമീണര്‍ക്കുനേരെ പൊലീസ് നരനായാട്ട്. പൊലീസും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് ഗ്രാമീണര്‍ക്കുനേരെ അഴിഞ്ഞാടുന്നതിന്റെ വിഡിയോ അസം എംഎല്‍എയായ അഷ്‌റഫുല്‍ ഹുസൈന്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കലില്‍ പ്രതിഷേധമുയര്‍ത്തിയ ഗ്രാമീണര്‍ക്കുനേരെ കാര്യമായ പ്രകോപനമൊന്നുമില്ലാതെ വെടിവയ്ക്കുകയായിരുന്നു പൊലീസ്. വെടിയേറ്റ് നിലത്തു വീണയാളെ പൊലീസ് വളഞ്ഞിട്ടു മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് ജീവന്‍പോയന്നുറപ്പാക്കിയ ശേഷമാണ് പൊലീസ് ഇവിടെനിന്നു മാറിയത്. ഇതിനിടെയാണ് പൊലീസ് നോക്കിനില്‍ക്കെ മൃതദേഹത്തില്‍ ഫോട്ടോഗ്രാഫറുടെ ക്രൂരമായ അഴിഞ്ഞാട്ടം

പ്രദേശത്തെ 800ഓളം മുസ്‍ലിം കുടുംബങ്ങളെയാണ് അനധികൃത ഭൂമി കൈയേറ്റം ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ കുടിയൊഴിപ്പിക്കുന്നത്. കുടിയൊഴിപ്പിക്കലിനെതിരെ കോണ്‍ഗ്രസ്, എഐയുഡിഎഫ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നടപടിക്കെതിരെ ഗ്രാമീണര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് കുടിയൊഴിപ്പിക്കല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

You might also like

-