പ്രണയം നിരസിച്ചതിന് ചെന്നൈയില്‍ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു .

മദ്രാസ് ക്രിസ്ത്യൻ കോളജിലെ മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമ കോഴ്സ് വിദ്യാർത്ഥിനിയായിരുന്നു 20 കാരിയായ ശ്വേത

0

ചെന്നൈ :പ്രണയം നിരസിച്ചതിന് ചെന്നൈയില്‍ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. മദ്രാസ് ക്രിസ്ത്യന്‍ കോളജ് വിദ്യാർത്ഥിനി എം. ശ്വേതയാണ് കൊല്ലപ്പെട്ടത്. കഴുത്തു മുറിച്ച് ആത്മഹത്യയ്‌ക്കു ശ്രമിച്ച നാഗപട്ടണം സ്വദേശി രാമചന്ദ്രൻ ആശുപത്രിയിലാണ്.
വ്യാഴാഴ്‌ച്ച വൈകിട്ട് മൂന്ന് മണിയോടെ ചെന്നൈ താംബരം റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം . മദ്രാസ് ക്രിസ്ത്യൻ കോളജിലെ മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമ കോഴ്സ് വിദ്യാർത്ഥിനിയായിരുന്നു 20 കാരിയായ ശ്വേത. മറൈമലൈ നഗറിൽ ജോലി ചെയ്തുവരികയായിരുന്ന രാമചന്ദ്രനുമായി ശ്വേതയ്‌ക്ക് രണ്ട് വർഷത്തെ പരിചയമുണ്ട് . എന്നാൽ കുറച്ചുമാസങ്ങളായി ശ്വേത രാമചന്ദ്രനെ ഒഴിവാക്കുകയായിരുന്നു . ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു

-

You might also like

-